ബോളിവുഡിന്റെ സ്വന്തം ബച്ചന്‍ കുടുംബത്തില്‍ നിന്നും ക്യാമറയ്ക്കു മുമ്പിലേയ്ക്ക് ഒരാള്‍ കൂടി എത്തുന്നു. അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും മകളായ ശ്വേതാ ബച്ചനാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ബച്ചനൊപ്പം തന്നെയാണ് ശ്വേതയുടെ തുടക്കം. സിനിമയില്ല, പരസ്യത്തിലാണ് ശ്വേത ഹരിശ്രീ കുറിക്കുന്നത്.

ബച്ചന്റെ മൂത്ത മകളാണ് ശ്വേത. അഭിഷേക് ചെറുപത്തിലേ അഭിനയരംഗത്തെത്തിയിരുന്നെങ്കിലും ശ്വേതയ്ക്ക് താത്പര്യം എഴുത്തിനോടായിരുന്നു. വരുന്ന ഒക്ടോബറില്‍ ശ്വേതയുടെ ആദ്യ നോവല്‍ പുറത്തിറങ്ങുകയാണ്. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് രായ് ബച്ചനും കവിയായിരുന്നു.

ജ്വല്ലറിയുടെ പരസ്യത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂണ്‍ 17ന് ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് ചെയ്യുന്ന പരസ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇതേസംബന്ധിച്ച് വളരെ വികാരനിര്‍ഭരമായി അമിതാഭ് ബച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിണ്ട്. മകളോടൊപ്പമുള്ള ചിത്രവും കുടെയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ