ഐശ്വര്യാറായ് ബച്ചനിൽ താങ്കൾ ഇഷ്ടപ്പെടാത്തതെന്താണ്? കരൺ ജോഹറിന്റെ ചോദ്യം അമിതാഭ് ബച്ചന്റെ മകളും അഭിഷേകിന്റെ സഹോദരിയും ഐശ്യര്യാറായിയുടെ ഭർത്തൃസഹോദരിയുമായ ശ്വേത ബച്ചനോടായിരുന്നു. ‘വിളിച്ചാൽ ഫോണെടുക്കില്ല, മേസേജുകൾക്ക് മറുപടിയും തരില്ല, തിരിച്ചു വിളിക്കാന്‍ ദിവസങ്ങള്‍ എടുക്കും. അതാണ് തനിക്കേറ്റവും ഇഷ്ടമില്ലാത്ത സ്വഭാവ’മെന്നായിരുന്നു ശ്വേതയുടെ മറുപടി. കരൺ ജോഹർ അവതരിപ്പിക്കുന്ന ടെലിവിഷൻ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിന്റെ റാപ്പിഡ് ഫയർ റൗണ്ടിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ശ്വേതയുടെ മറുപടി.

അതേസമയം, സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന ഐശ്വര്യയെന്ന കരുത്തയായ സ്ത്രീയോടും ഐശ്വര്യയിലെ അതിശയപ്പെടുത്തുന്ന അമ്മയേയും താൻ സ്നേഹിക്കുന്നുവെന്നും ശ്വേത വെളിപ്പെടുത്തി. ഐശ്വര്യയുടെ ടൈം മാനേജ്മെന്റിനെയും ശ്വേത ബച്ചൻ പ്രശംസിച്ചു. ശ്വേതയ്‌ക്കൊപ്പം സഹോദരൻ അഭിഷേക് ബച്ചനും ചാറ്റ് ഷോയിൽ പങ്കെടുത്തിരുന്നു.

അഭിഷേകിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ശ്വേത ഉത്തരമേകി. അഭിഷേകിൽ ശ്വേത ഏറ്റവും ഇഷ്ടപ്പെടുന്ന ഗുണമെന്താണെന്ന ചോദ്യത്തിന്, “അഭിഷേക് വളരെ വിശ്വസ്തനും അർപ്പണബോധമുള്ള കുടുംബസ്ഥനുമാണ്. ഒരു മകൻ എന്ന രീതിയിൽ മാത്രമല്ല, ഭർത്താവ് എന്ന രീതിയിലും’ എന്നാണ് ശ്വേത ഉത്തരമേകിയത്. അഭിഷേകിൽ ഇഷ്ടമില്ലാത്ത കാര്യമെന്തെന്ന് ചോദ്യത്തിന് ഞാനെവിടെ തുടങ്ങും എന്ന് മറുചോദ്യം ചോദിച്ച ശ്വേത, എല്ലാം എനിക്കറിയാം എന്ന അഭിഷേകിന്റെ ചിന്ത തനിക്കിഷ്ടമല്ലെന്ന് വെളിപ്പെടുത്തി.

അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമൊക്കെ സിനിമയിൽ കയ്യൊപ്പു ചാർത്തി മുന്നേറുമ്പോൾ തന്റെ പാഷനെ പിൻതുടർന്ന് ഫാഷൻ ഇൻഡസ്ട്രിയിൽ പുതിയ ഉദ്യമം തുടങ്ങിയിരിക്കുകയാണ് ശ്വേത ബച്ചൻ. സുഹൃത്തും ഡിസൈനറുമായ മോനിഷ ജയ്‌സിംഗിനൊപ്പം ചേർന്ന് എം എക്സ് എസ് എന്നൊരു ഫാഷൻ ബ്രാൻഡ് ആരംഭിച്ചിരിക്കുകയാണ് ശ്വേത. കഴിഞ്ഞ ഒക്ടോബറിൽ തന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചും ശ്വേത വാർത്തകളിൽ നിറഞ്ഞിരുന്നു. ‘പാരഡൈസ് ടവേഴ്സ്’ എന്നാണ് ശ്വേതയുടെ നോവലിന്റെ പേര്. അടുത്തിടെ അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യചിത്രത്തിലും ശ്വേത അഭിനയിച്ചിരുന്നു.

Amitabh Bachchan is all smiles at the event, photo varindar chawla

Read more: മകളെയും പേരക്കുട്ടിയേയും പ്രശംസിച്ച് അമിതാഭ് ബച്ചൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook