scorecardresearch

Latest News

അച്‌ഛനും മകളും ഒരേ ഫ്രെയിമില്‍; വികാരാധീനനായി ബിഗ് ബി

“ഓരോ തവണ ഇതു കാണുമ്പോഴും എന്റെ കണ്ണുകള്‍ നിറയുന്നു” ബച്ചൻ കുറിച്ചു

ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു ബിഗ് ബിയായ അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചനും ഒടുവില്‍ തന്റെ അഭിനയത്തിന് തുടക്കം കുറിച്ചു. സിനിമയിലോ ടെലിവിഷന്‍ പരിപാടിയിലോ അല്ല ശ്വേതയുടെ തുടക്കം. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യചിത്രത്തിനു വേണ്ടിയാണ് ശ്വേത അഭിനയിക്കുന്നത്. അതും സ്വന്തം അച്ഛനൊപ്പം!

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍, തന്റെ പേരിലല്ലാതെ ലഭിച്ച പെന്‍ഷന്‍ തിരിച്ചു നല്‍കാന്‍ എത്തിയ ആളായാണ് അമിതാഭ് പ്രത്യക്ഷപ്പെടുന്നത്. തന്റെ മകള്‍ക്കൊപ്പമാണ് അദ്ദേഹം എത്തുന്നത്. മകളായാണ് ശ്വേത അഭിനയിക്കുന്നത്.

നേരത്തേ ചില ടെലിവിഷന്‍ പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെങ്കിലും തന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനേയും ജയാ ബച്ചനേയും പോലെ, അല്ലെങ്കില്‍ സഹോദരന്‍ അഭിഷേകിനെ പോലെയൊന്നും ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ആളല്ല ശ്വേത.

ബച്ചന്റെ മൂത്ത മകളാണ് ശ്വേത. അഭിഷേക് ചെറുപ്പത്തിലേ അഭിനയരംഗത്തെത്തിയിരുന്നെങ്കിലും ശ്വേതയ്ക്ക് താത്പര്യം എഴുത്തിനോടായിരുന്നു. വരുന്ന ഒക്ടോബറില്‍ ശ്വേതയുടെ ആദ്യ നോവല്‍ പുറത്തിറങ്ങുകയാണ്. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചനും കവിയായിരുന്നു.

വികാരാധീനനായാണ് ബിഗ് ബി ഈ പരസ്യം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ‘തീര്‍ത്തും വൈകാരികമായ നിമിഷമാണ് എനിക്കിത്. ഓരോ തവണ ഇതു കാണുമ്പോഴും എന്റെ കണ്ണുകള്‍ നിറയുന്നു. പെണ്‍മക്കള്‍ മിടുക്കരാണ്,’ ബച്ചന്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shweta bachchan makes her acting debut father amitabh bachchan gets emotional