ദിലീപും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭരാത്രി’ ജൂലൈ ആറിന് തിയേറ്ററുകളിലെത്തുകയാണ്. വ്യാസൻ എടവനക്കാട്‌ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ അനു സിതാരയാണ് നായിക. തന്റെ പതിവു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് ശുഭരാത്രിയുടേതെന്ന് നടൻ ദിലീപ്.

“വളരെ പോസിറ്റീവായ, സ്‌നേഹബന്ധങ്ങളുടെ കഥപറയുന്ന, സത്യസന്ധമായിട്ടുള്ള, റിയലിസ്റ്റിക് രീതിയിലുള്ള ഒരു സിനിമയാണിത്. കൊല്ലത്തു നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്. ഞാനതിൽ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദിലീപ് സിനിമ എന്ന രീതിയിലല്ല. ഞാൻ ഈ സിനിമയിലേക്ക് വരികയായിരുന്നു,” ദിലീപ് പറഞ്ഞു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിലെ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുമ്പോൾ കൃഷ്ണന്റെ ഭാര്യ ശ്രീജ എന്ന കഥാപാത്രമായെത്തുന്നത് അനുസിത്താരയാണ്. പണം പലിശക്ക് കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകളാണ് ശ്രീജ. കൃഷ്ണനുമായി പ്രണയത്തിലാകുന്ന ശ്രീജ വീട് വിട്ട് കൃഷ്ണനോടൊപ്പം ഇറങ്ങി പോവുകയും വിവാഹിതയാവുകയും ചെയ്യുകയാണ്.

Subharathri, ശുഭരാത്രി, Subharathri release, ശുഭരാത്രി റിലീസ്, Dileep, ദിലീപ്, ശുഭരാത്രി സിനിമ, Dileep films, Anu sithara, അനു സിതാര, Siddique, സിദ്ദിക്ക്, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Subharathri, ശുഭരാത്രി, Subharathri release, ശുഭരാത്രി റിലീസ്, Dileep, ദിലീപ്, ശുഭരാത്രി സിനിമ, Dileep films, Anu sithara, അനു സിതാര, Siddique, സിദ്ദിക്ക്, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

‘കോടതിസമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിനു ശേഷം തിയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രമാണ് ‘ശുഭരാത്രി’. ‘കോടതിസമക്ഷം ബാലൻ വക്കീലി’ലും ദിലീപിനൊപ്പം ശ്രദ്ധേയ കഥാപാത്രത്തെ സിദ്ദിഖ് അവതരിപ്പിച്ചിരുന്നു.

കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ദിലീപ്, സിദ്ദിഖ്, അനു സിത്താര എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നു തുടങ്ങി വൻതാരനിരയാണ് ഉള്ളത്.

‘അയാൾ ജീവിച്ചിരിപ്പുണ്ട്‌’ എന്ന ചിത്രത്തിനുശേഷം വ്യാസൻ എടവനക്കാട്‌ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സംഗീതം ബിജിബാലും ഛായാഗ്രഹണം ആൽബിയും നിർവ്വഹിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook