scorecardresearch
Latest News

സംഘമിത്ര സിനിമയ്‌ക്കായി കഠിന പരിശീലനത്തിലേർപ്പെട്ട് ശ്രുതിഹാസൻ

ആര്യയും ജയം രവിയും ആദ്യമായി ഒരുമിച്ച് വെളളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് സംഘമിത്ര

സംഘമിത്ര സിനിമയ്‌ക്കായി കഠിന പരിശീലനത്തിലേർപ്പെട്ട് ശ്രുതിഹാസൻ

തെന്നിന്ത്യയുടെ പ്രിയ നടി ശ്രുതി ഹാസൻ പുതിയ ചിത്രത്തിനായുളള കഠിനപരിശീലനത്തിൽ. സുന്ദർ സിയുടെ ബിഗ് ബജറ്റ് ചിത്രമായ സംഘമിത്രയുടെ ഒരുക്കത്തിലാണ് ശ്രുതിയിപ്പോൾ. ലണ്ടനിൽ ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ പരിശീലിക്കുന്ന ശ്രുതിയുടെ വിഡിയോയാണിപ്പോൾ സിനിമാ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്.

സംഘമിത്ര തുടങ്ങുന്നു. ആദ്യ ദിനത്തിലെ പരിശീലനമെന്ന് പറഞ്ഞാണ് ശ്രുതി വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫറായ ടിം ലോട്ടസുനൊപ്പം സംഘട്ടന രംഗങ്ങൾ പരിശീലിക്കുന്നതാണ് വിഡിയോയിലുളളത്.

https://www.instagram.com/p/BShAkemhglD/?taken-by=shrutzhaasan

മാർച്ച് മുതൽ സംഘമിത്രയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങുമെന്ന് നേരത്തെ സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇത് കൃത്യമായി നടക്കുന്നുവെന്ന് കാണിക്കുന്നതാണ് ശ്രുതിയുടെ പരിശീലന വിഡിയോ.

ആര്യയും ജയം രവിയും ആദ്യമായി ഒരുമിച്ച് വെളളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് സംഘമിത്ര. വ്യത്യസ്‌തമായ കഥ പറയുന്ന ചിത്രമായിരിക്കും വൻ ബജറ്റിലൊരുങ്ങുന്ന സംഘമിത്രയെന്നാണ് സിനിമാ ലോകത്ത് നിന്നുളള​ വിവരം. രണ്ട് വർഷത്തിനടുത്ത് സിനിമയുടെ ചിത്രീകരണം നീളുമെന്നാണറിയുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലും സംഘമിത്ര ഒരുക്കുന്നുണ്ട്. എന്നാൽ ഹിന്ദിയിലെ താരങ്ങൾ വേറെയായിരിക്കുമെന്നറിയുന്നു.

സംഘമിത്രയുടെ പരിശീലനവുമായി ശ്രുതി ലണ്ടനിൽ തിരക്കിലാണ്. അതേസമയം കടമ്പന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആര്യ. ജയം രവിയാകട്ടെ കാത്തിരിക്കുന്നത് വനമകന്റെ റിലീസിനായാണ്. കടമ്പനും വനമകനും കൈകാര്യം ചെയ്യുന്ന പ്രമേയം ഏതാണ്ട് ഒന്നാണ്. കാട്ടിൽ ജനിച്ചു വളർന്ന ഒരു യുവാവിന്റെ കഥയാണ് രണ്ട് ചിത്രങ്ങളും പറയുന്നത്.

സൂര്യ നായകനായെത്തിയ സിങ്കം ത്രീയിൽ ഒരു പ്രധാന വേഷത്തിൽ ശ്രുതിയെത്തിയിരുന്നു. പവൻ കല്ല്യാണിന്റെ ചിത്രത്തിലും ശ്രുതി നായികാ വേഷത്തിലെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shruti haasan starts fight training for sangamithra

Best of Express