scorecardresearch
Latest News

പേരിനൊപ്പമുള്ള വാലും പിന്നെ ഈ മുഖവും പലരിൽ നിന്നും എനിക്ക് രക്ഷയായി: ശ്രുതി ഹാസൻ

സിനിമ മേഖലയിലെ ലിംഗപരമായ അസന്തുലിതാവസ്ഥയിൽ എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് എന്നതിനെ കുറിച്ചും ശ്രുതി ഹാസൻ സംസാരിച്ചു

പേരിനൊപ്പമുള്ള വാലും പിന്നെ ഈ മുഖവും പലരിൽ നിന്നും എനിക്ക് രക്ഷയായി: ശ്രുതി ഹാസൻ

തന്റെ പേരിനൊപ്പമുള്ള വാലും(ഹാസൻ) പിന്നെ ഈ ഈർഷ്യയുള്ള മുഖവും നിരവധി പേരെ ഒരു കൈ അകലത്തിൽ നിർത്താൻ സഹായകമായിട്ടുണ്ട് എന്ന് നടിയും കമൽഹാസന്റേയും സരിതയുടേയും മകളുമായ ശ്രുതി ഹാസൻ. ഹിന്ദി ഹ്രസ്വ ചിത്രം ‘ദേവി’യുടെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്.

“എന്റെ കുടുംബപ്പേരും പിന്നെ എപ്പോഴും ഈർഷ്യയുള്ള മുഖവും ഉള്ളതുകൊണ്ട് എപ്പോഴും ആളുകളെ ഒരു കൈ അകലത്തിൽ നിർത്താൻ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്രയും വർഷങ്ങൾക്കുശേഷം, എനിക്ക് ആവശ്യമുള്ളത് തുറന്ന് പറയാനുള്ള ധൈര്യവും സുരക്ഷിതത്വവും തോന്നുന്നു” ശ്രുതി പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമ മേഖലയിലെ ലിംഗപരമായ അസന്തുലിതാവസ്ഥയിൽ എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് എന്നതിനെ കുറിച്ചും ശ്രുതി ഹാസൻ സംസാരിച്ചു. ‘ഹീറോ’ എന്ന തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള ഓർമകളും അനുഭവങ്ങളുമാണ് ശ്രുതി പങ്കുവച്ചത്.

Read More: താരപുത്രിയായിട്ടും ഞാൻ കാസ്റ്റിങ് കൗച്ച്‌ നേരിട്ടിട്ടുണ്ട്; തെളിവുണ്ടെന്ന് വരലക്ഷ്മി ശരത്കുമാർ

“എന്റെ ആദ്യ കാല സിനിമകളിൽ, എനിക്ക് ആദ്യം ഒരു കസേരയോ മറ്റേതെങ്കിലും സീറ്റോ ആരും വാഗ്ദാനം ചെയ്തിട്ടില്ല. നടനായിരുന്നു എപ്പോഴും ആദ്യം സീറ്റ് കൊടുക്കുക. അയാൾ ഒരു നല്ല മനുഷ്യനാണെങ്കിൽ ‘ഇല്ല, നിങ്ങൾ ആദ്യം ഇരുന്നോളൂ’ എന്ന് പറയും. ഇപ്പോൾ ഞാൻ അത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നില്ല,” ശ്രുതി ഹാസൻ പറഞ്ഞു.

അടുത്തിടെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി നടിയും ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാറും രംഗത്തെത്തിയിരുന്നു. ആദ്യം പരസ്യമായി സംസാരിച്ച ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണ് വരലക്ഷ്മി. ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും പല നിർമാതാക്കളും സിനിമയിലുള്ള വ്യക്തികളും തെറ്റായ ഉദ്ദേശ്യത്തോടെ തന്നെ സമീപിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലും താൻ നേരിട്ട അനുഭവങ്ങളെ കുറിച്ച് വരലക്ഷ്മി സംസാരിച്ചു. “സ്ത്രീകൾ വേട്ടക്കാരെ തുറന്നുകാട്ടണം” എന്ന് വരലക്ഷ്മി പറഞ്ഞു. അത്തരം ആളുകളെ തുറന്നുകാട്ടിയാൽ അവസരങ്ങൾ നഷ്ടപ്പെടില്ലേയെന്ന ചോദ്യത്തിന് “അതൊരു തിരഞ്ഞെടുപ്പാണ്. സമാനമായ ഒരു സാഹചര്യമാണ് ഞാൻ നേരിട്ടത്, പക്ഷേ ഞാൻ അത് തുറന്നുകാട്ടി. ഈ പ്രശ്‌നങ്ങളെല്ലാം ഞാൻ നേരിട്ടു, ഞാൻ നോ പറയാൻ പഠിച്ചു. ഒരു താരപുത്രി ആയിരുന്നിട്ടും ഞാനിത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ആളുകൾ പറയുന്ന സംഭാഷണങ്ങളുടെ ഫോൺ റെക്കോർഡുകൾ എന്റെ പക്കലുണ്ട്,” എന്ന് വരലക്ഷ്മി മറുപടി പറഞ്ഞു.

“അത്തരം സിനിമകൾ ആവശ്യമില്ലെന്ന് ഞാൻ തീരുമാനിച്ചത് അപ്പോഴാണ്. വേണ്ട എന്ന് പറയാൻ ഞാൻ പഠിച്ചു. അതിന് സമയമെടുത്തു. അത് ബുദ്ധിമുട്ടായിരുന്നു. കാസ്റ്റിംഗ് കൗച്ചിനോട് നോ പറഞ്ഞതിനാൽ പലരും എന്നെ വിലക്കി. പക്ഷേ, ഇന്ന് ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കുന്നു. 25 സിനിമകൾ ഞാൻ പൂർത്തിയാക്കി. 25 നിർമ്മാതാക്കൾ, നല്ല സംവിധായകർ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു. എന്റെ ജോലി തുടരുകയാണ്. എന്റെ 29-ാമത്തെ സിനിമയിൽ ഞാൻ ഒപ്പിട്ടു. അതിനാൽ ഞാൻ സന്തോഷവതിയാണ്,” വരലക്ഷ്മി പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shruti haasan says that her protected her