scorecardresearch

കാമുകനുമായുള്ള വേർപിരിഞ്ഞു, ആങ്സൈറ്റി മൂലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു: ശ്രുതി ഹാസൻ

താൻ നേരിട്ട മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ചും 2018-ൽ അഭിനയത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുമുള്ള ശ്രുതിയുടെ തുറന്നു പറച്ചിലുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

താൻ നേരിട്ട മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ചും 2018-ൽ അഭിനയത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുമുള്ള ശ്രുതിയുടെ തുറന്നു പറച്ചിലുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shruti Haasan

ശ്രുതി ഹാസൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരങ്ങളായ കമൽ ഹാസന്റെയും സരികയുടെയും മകളായ ശ്രുതി ഹാസൻ, അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തുകയായിരുന്നു. ഇന്ന് അഭിനേത്രി, ഗായിക എന്നീ നിലകളിലെല്ലാം തന്നെ ശ്രുതിഹാസൻ തന്നെ അടയാളപ്പെടുത്തി കഴിഞ്ഞു.

Advertisment

Also Read:  ഓട്ടോയിൽ വന്നിറങ്ങി മോഹൻലാലും യൂസഫലിയും; വീഡിയോ

താൻ നേരിട്ട മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ചും 2018-ൽ അഭിനയത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുമുള്ള ശ്രുതിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർഷങ്ങളോളം തന്നെ വേട്ടയാടിയ 'ക്രിപ്പിളിംഗ് ആങ്‌സൈറ്റി'യെ (അതിശക്തമായ ഉത്കണ്ഠ) മറികടക്കാൻ ആ ഇടവേള എങ്ങനെ സഹായിച്ചു എന്ന് വെളിപ്പെടുത്തുകയാണ്  ശ്രുതി. ദി ഹോളിവുഡ് റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ശ്രുതി.

 "കലയുടെ, വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്ന മാതാപിതാക്കൾക്കിടയിലാണ് ഞാൻ വളർന്നത്. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ആ വീട്ടിൽ ഉണ്ടായിരുന്നു," ശ്രുതി പറഞ്ഞു.

Also Read: അമ്പമ്പോ! എന്തൊരു ലുക്കാണ് ലാലേട്ടാ; മോഹൻലാലിന്റെ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ

2018-ൽ സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെക്കുറിച്ചും  ശ്രുതി മനസ്സ് തുറന്നു. അന്നത്തെ കാമുകനുമായുള്ള വേർപിരിയലായിരുന്നു ആ ഘട്ടത്തിലെ പ്രയാസകരമായ ഒരേയൊരു കാര്യമെന്ന് ശ്രുതി സൂചിപ്പിച്ചു. ആ സമയത്ത് തിയേറ്റർ ആർട്ടിസ്റ്റ് മൈക്കൽ കോർസലുമായി ശ്രുതി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

"ആ ഇടവേള എനിക്ക് ഏറ്റവും നല്ല കാര്യങ്ങളാണ് നൽകിയത്. ഞാൻ ആരാണെന്ന് സ്വയം വിലയിരുത്താൻ കിട്ടിയ മികച്ച സമയമായിരുന്നു അത്. വർഷങ്ങളോളം ഞാൻ അതിശക്തമായ ഉത്കണ്ഠ അനുഭവിച്ചിരുന്നു. ആ അവസ്ഥയിൽ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്റെ  മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആ സമയം ഞാൻ ഉപയോഗിച്ചു."

Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?

താൻ ആരാണെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചറിയാൻ ലണ്ടനിലെ ജീവിതം സഹായിച്ചുവെന്ന് ശ്രുതി പറയുന്നു. "ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ച് സംഗീതത്തിലൂടെ എന്നെത്തന്നെ വീണ്ടും കണ്ടെത്തുകയായിരുന്നു. സ്വന്തമായി ഭക്ഷണം പാകം ചെയ്തും തുണി അലക്കിയും ട്യൂബ് ട്രെയിനുകളിൽ മ്യൂസിയങ്ങൾ സന്ദർശിച്ചും ചെലവഴിച്ച ആ നാളുകൾ അത്ഭുതകരമായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെ പുതിയൊരു സദസ്സിന് മുന്നിൽ എന്റെ സംഗീതം അവതരിപ്പിച്ചു."

മൈക്കൽ കോർസലുമായി പിരിഞ്ഞ ശേഷം ശ്രുതി മുംബൈ സ്വദേശിയായ ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2024-ന്റെ തുടക്കത്തിൽ ഇവർ വേർപിരിഞ്ഞതായാണ് റിപ്പോർട്ടുകൾ.

Also Read:  അനു സിതാരയുടെ ഡാൻസ് സ്കൂൾ സന്ദർശിച്ച് കാവ്യ മാധവൻ; വീഡിയോ

Shruti Haasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: