scorecardresearch

Latest News

ഓരോ ദിവസവും നിന്നെ സ്നേഹിക്കാൻ ഞാൻ പുതിയ കാരണങ്ങൾ കണ്ടെത്തുന്നു; ബോയ്ഫ്രണ്ടിനെക്കുറിച്ച് ശ്രുതി ഹാസൻ

ബോയ്ഫ്രണ്ടിനെ ഓർത്ത് താൻ അഭിമാനം കൊള്ളുകയാണെന്ന് പറയുകയാണ് ശ്രുതി ഹാസൻ

Shruti Haasan, actress, ie malayalam

ശ്രുതി ഹാസനും ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമായ ശന്തനു ഹസാരികയും ഏറെ നാളായി പ്രണയത്തിലാണ്. അടുത്തിടെ ശന്തനുവിന്റെ ആർട്ട് ഏക്സിബിഷൻ മുംബൈയിൽ നടന്നു. എക്സിബിഷൻ ശ്രുതിയുടെ ബാൻഡിന്റെ പെർഫോമൻസും ഉണ്ടായിരുന്നു.

ബോയ്ഫ്രണ്ടിനെ ഓർത്ത് താൻ അഭിമാനം കൊള്ളുകയാണെന്ന് പറയുകയാണ് ശ്രുതി ഹാസൻ. ”ഓരോ ദിവസവും നിന്നെ സ്നേഹിക്കാൻ ഞാൻ പുതിയ കാരണങ്ങൾ കണ്ടെത്തുന്നു, നിന്നോട് ബഹുമാനം മാത്രം,” ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സഹോദരി അക്ഷര ഹസനും ശ്രുതി നന്ദി പറഞ്ഞിട്ടുണ്ട്.

വിജയ് സേതുപതി നായകനായ ‘ലാംബം’ ആണ് ശ്രുതിയുടേതായി ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. തന്റെ ബിഗ് ബജറ്റ് സിനിമയായ സലാറിന്റെ കാത്തിരിപ്പിലാണ് താരം. ഏപ്രിൽ 14 നാണ് സിനിമ റിലീസ് ചെയ്യുക. ശ്രുതിയുടെ വെബ് സീരീസായ ബെസ്റ്റ്സെല്ലർ ഫെബ്രുവരി 18 ന് ആമസോൺ പ്രൈമിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

അമേരിക്കൻ നാടക നടനായ മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. നാലു വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ഇതിനുശേഷമാണ് ശന്തനുവുമായി ശ്രുതി പ്രണയത്തിലാവുന്നത്.

Read More: അപ്പയെ നേരിൽ കണ്ട സന്തോഷത്തിൽ ശ്രുതി ഹാസൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shruti haasan is proud of bf santanu