മഹേഷ് മാജ്റേക്കറിന്റെ ബോളിവുഡ് സിനിമയിലാണ് ശ്രുതി ഹാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ് സെറ്റിൽ ശ്രുതിയെ കാണാൻ ഒരാളെത്തി. അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ശ്രുതി ശരിക്കും അതിശയിച്ചുപോയി. ശ്രുതിയുടെ അമ്മ സരികയായിരുന്നു ആ അതിഥി.

”ദേശീയ പുരസ്കാര ജേതാവായ മഹേഷിന്റെ സിനിമയിൽ ശ്രുതി അഭിനയിക്കുന്നതിൽ സരിക വളരെ സന്തോഷത്തിലാണ്. ശ്രുതിയെ നേരിട്ട് കണ്ട് ആ സന്തോഷം അറിയിക്കണമെന്ന് സരിക ആഗ്രഹിച്ചിരുന്നു. അതാണ് ഷൂട്ടിങ് സെറ്റിലെത്തിയത്” സരികയുടെ സന്ദർശനത്തെക്കുറിച്ച് സിനിമാ യൂണിറ്റിലെ അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

”സെറ്റിലെത്തിയ സരികയെ എല്ലാവരുടെയും അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി ശ്രുതി പരിചയപ്പെടുത്തി. തന്റെ അഭിനയം കാണാനായി അമ്മ എത്തിയത് ശ്രുതിയെ ഏറെ സന്തോഷിപ്പിച്ചു. തനിക്ക് മാത്രമല്ല തന്റെ അമ്മയ്ക്കും അഭിമാനം നൽകുന്നതായിരിക്കും ഈ സിനിമയിലെ തന്റെ കഥാപാത്രമെന്നും ശ്രുതി കരുതുന്നുണ്ട്” അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അമ്മ ഷൂട്ടിങ് സെറ്റിലെത്തിയത് എനിക്ക് സന്തോഷം നൽകിയെന്ന് ശ്രുതി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ”അമ്മയ്ക്ക് മഹേഷ്ജിയെ നേരത്തെ പരിചയമുണ്ട്. സാധാരണ എന്റെ കുടുംബത്തിലെ ആരും ഷൂട്ടിങ് സെറ്റിൽ വരാറില്ല. അതിനാൽ തന്നെ അമ്മയുടെ വരവ് എനിക്ക് വളരെ സ്‌പെഷലാണ്. എന്റെ അഭിനയം കണ്ടിട്ട് അമ്മ എനിക്ക് ചില നിർദേശങ്ങൾ തന്നു. അമ്മയുടെ വരവും അമ്മയ്ക്കൊപ്പം ഷൂട്ടിങ് സെറ്റിൽ ചെലവഴിച്ച നിമിഷങ്ങളും ഞാനെന്നും ഓർക്കും” ശ്രുതി പറഞ്ഞു.

2004 ൽ കമല്‍ഹാസനുമായി വേര്‍പിരിഞ്ഞശേഷം സരിക ഒറ്റയ്ക്കാണ് താമസം. 28-ാമത്തെ വയസിലാണ് സരിക കമല്‍ഹാസനെ വിവാഹം കഴിക്കുന്നത്. 15 വര്‍ഷത്തിനു ശേഷം കമലുമായുളള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. ഇവർക്ക് ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ രണ്ടു മക്കളുണ്ട്.

Travelling with mommy dearest #chennai #travel

A post shared by @ shrutzhaasan on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook