കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് പിറന്നാൾ. താരത്തിന്റെ 35-ാം പിറന്നാളാണ് ഇന്ന്. സുഹൃത്തുക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ശ്രുതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. പിറന്നാൾ ആശംസകൾ നേർന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് തന്റെ ആരാധകർക്കും ശ്രുതി നന്ദി പറഞ്ഞിട്ടുണ്ട്.

തന്റെ ഇഷ്ടനിറമായ കറുപ്പാണ് പിറന്നാൾ ദിനത്തിലും അണിയാൻ താരം തിരഞ്ഞെടുത്തത്. ശ്രുതിയുടെ അടുത്ത സുഹൃത്തും നടിയുമായ തമന്ന ഭാട്ടിയയും ആഘോഷങ്ങളിൽ പങ്കെടുത്തു. ശ്രുതിക്കൊപ്പമുളള ചിത്രങ്ങൾ തമന്ന ഇൻസ്റ്റഗ്രാം സ്റ്റോറീസാക്കിയിട്ടുണ്ട്.

Shruti Haasan, ശ്രുതി ഹാസൻ, Shruti Haasan birthday, ശ്രുതി ഹാസൻ പിറന്നാൾ, happy birthday shruti haasan, Shruti haasan birthday wishes, Akshara haasan, ഐഇ മലയാളം, ie malayalam

ശ്രുതിയുടെ പിറന്നാൾ ചിത്രങ്ങൾ പുറത്തുവന്നതോടെ താരം വീണ്ടും പ്രണയത്തിലാണോയെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമായ ശന്തനു ഹസാരികയ്ക്ക് ഒപ്പമുളള ശ്രുതിയുടെ ചിത്രങ്ങളാണ് പുതിയ ഗോസിപ്പുകൾക്ക് കാരണം. ഇതിനു മുൻപും ഇരുവരും ഒന്നിച്ചുളള ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

അമേരിക്കൻ നാടക നടനായ മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. നാലു വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നുമാണ് വേർപിരിയലിനുശേഷം ശ്രുതി പറഞ്ഞത്. ”വളരെ കൂളും നിഷ്കളങ്കയുമായ വ്യക്തിയാണ് ഞാൻ. ഇതറിയാവുന്നതുകൊണ്ടുതന്നെ എനിക്കു ചുറ്റുമുളളവർ എന്റെ മേൽ അധികാരം കാണിക്കുന്നത്. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്നു അറിയാവുന്നതുകൊണ്ടാണ് അവരതു ചെയ്യുന്നത്. എങ്കിലും അതൊരു നല്ല അനുഭവമായിരുന്നു.”

Read More: ശരണ്യ പൊൻവണ്ണന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ

ലണ്ടൻ സ്വദേശിയായ മൈക്കിൾ കോർസലെ തിയേറ്റർ ആർട്ടിസ്റ്റും സംഗീതജ്ഞനുമാണ്. ഏതാനും വർഷം പ്രണയിച്ചശേഷം 2016 ലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയിച്ചത്. ഇതിനുശേഷം ഇരുവരും പൊതുവിടങ്ങളിലും ചടങ്ങുകളിലും ഒരുമിച്ചെത്തി. എന്നാൽ ശ്രുതിയുമായി വേർപിരിയുകയാണെന്ന് ട്വിറ്റർ കുറിപ്പിലൂടെയാണ് മൈക്കിൾ അറിയിച്ചത്. ‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ശ്രുതി എനിക്ക് പ്രിയപ്പെട്ടവളായിരിക്കും’- മൈക്കിള്‍ ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook