Latest News

സംഘമിത്രയിൽനിന്നും ശ്രുതി ഹാസനെ മാറ്റി; കാരണം പറയാതെ നിർമാതാക്കൾ

വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്

Shruti Haasan, Sangamithra

‘സംഘമിത്ര’ ചിത്രത്തിൽ നിന്നും ശ്രുതി ഹാസനെ മാറ്റി. ചിത്രത്തിന്റെ നിർമാതാക്കൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽനിന്നും ശ്രുതിയെ മാറ്റിയതിന്റെ കാരണം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

ചില സാഹചര്യങ്ങളാൽ സംഘമിത്രയിൽ ശ്രുതി ഹാസനുമായി മുന്നോട്ടു പോകാൻ ഞങ്ങൾക്ക് കഴിയില്ല എന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ ശ്രീ തേനാണ്ടാൾ ഫിലിംസ് അവരുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

മറ്റു പല നടികളെയും പരിഗണിച്ചശേഷമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സംഘമിത്രയായി ശ്രുതി ഹാസനെ തിരഞ്ഞെടുത്തത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി ലണ്ടനിൽ ആയുധ പരിശീലനവും ശ്രുതി നടത്തിയിരുന്നു. ശ്രുതിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണെന്നാണ് സംഘമിത്രയെക്കുറിച്ചുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ അപ്രതീക്ഷിതമായി തന്നെ ചിത്രത്തിൽനിന്നും മാറ്റിയതിനെക്കുറിച്ച് ശ്രുതി ഹാസൻ പ്രതികരിച്ചിട്ടില്ല.

സൗത്ത് ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് സംഘമിത്ര. കുതിരപ്പുറത്ത് കയ്യിൽ വാളേന്തിയിരിക്കുന്ന ശ്രുതി ഹാസന്റെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോഷനായി സംഘമിത്ര ടീമിനൊപ്പം ശ്രുതി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയിരുന്നു. നല്ല പ്രതികരണമാണ് ചിത്രത്തിന്റെ പോസ്റ്ററിന് ലഭിച്ചതെന്നും നിരവധി ഹോളിവുഡ് സ്റ്റുഡിയോകൾ ചിത്രത്തിൽ സഹ നിർമാതാക്കളാകാൻ താൽപര്യം പ്രകടിപ്പിച്ചതായി പോസ്റ്റർ പുറത്തിറക്കിയതിനുപിന്നാലെ ശ്രീ തേനാണ്ടാൾ ഫിലിംസ് പ്രൊഡ്യൂസർ മുരളി രാമസ്വാമി പറഞ്ഞിരുന്നു.

എഡി എട്ടാം നൂറ്റാണ്ടിലെ കഥയെ ആസ്പദമാക്കിയുളള ചിത്രമാണ് സംഘമിത്ര. രണ്ട് ഭാഗങ്ങളിലായാണ് സംഘമിത്ര ഒരുങ്ങുന്നത്. സുന്ദർ സിയാണ് സംഘമിത്രയുടെ സംവിധായകൻ. ആര്യ, ജയം രവി എന്നിവരും ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുകയെന്നാണ് സൂചന.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shruti haasan dropped from sangamithra producers give no clear reason

Next Story
പ്രേമത്തിനോട് ഇഷ്ടം മൂത്ത് അനുപമ വീടിനും അതേ പേരിട്ടുanupama parameswaran, premam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express