സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളോട് കുസൃതിചോദ്യങ്ങൾ ഉന്നയിക്കുന്ന ആരാധകർ ഒരു സ്ഥിരം കാഴ്ചയാണ്. നടി ശ്രുതിഹാസനാണ് ആരാധകൻ തന്നോട് ചോദിച്ച രസകരമായൊരു ചോദ്യത്തിന് ട്വിറ്ററിലൂടെ ഉത്തരമേകിയിരിക്കുന്നത്.
വാർഡ്രോബിൽ ഏറ്റവും കൂടുതൽ കറുത്ത വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗിന്നസ് റെക്കോർഡ് നിങ്ങളുടെ പേരിലാണോ? കുസൃതി ചോദ്യം ചോദിച്ച ആരാധകന് അതേ നാണയത്തിൽ തന്നെ ശ്രുതി മറുപടി നൽകി, “മിക്കവാറും” എന്നായിരുന്നു ശ്രുതിയുടെ ഉത്തരം.
probably ! https://t.co/0jryFimhhO
— shruti haasan (@shrutihaasan) November 20, 2018
സമൂഹമാധ്യമങ്ങളിൽ കറുപ്പുനിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള നിരവധി ചിത്രങ്ങളാണ് പലപ്പോഴായി ശ്രുതി പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളോട് നടിയ്ക്ക് ഒരൽപ്പം ഇഷ്ടക്കൂടുതലുണ്ടോ എന്ന സ്വാഭാവിക സംശയമാണ് കുസൃതിചോദ്യത്തിലൂടെ ആരാധകൻ ഉന്നയിച്ചിരിക്കുന്നത്. ‘താങ്കളുടെ ഇഷ്ടനിറം ബ്ലാക്കാണോ?’, ‘ആ രഹസ്യം ഇനി മുതൽ രഹസ്യമല്ല’ തുടങ്ങിയ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.
View this post on Instagram
Spending an advanced Father’s Day with my daddy dearest #familytime #chennai #familybonding #proud
View this post on Instagram
Chilliest birthday ever #la #poolside #nomakeup #nothingfancy #friends #happyme
View this post on Instagram
For an interview today in @shophannan styled by @shreejarajgopal makeup @devikaheroor
View this post on Instagram