വിജയ്ക്ക് പിന്നാലെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസൻ

തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു ശ്രുതി

Shruti Haasan Green India Challenge, Mahesh Babu, Hrithik Roshan, Rana Daggubati Shruti Haasan, Tamannaah Green India, ശ്രുതി ഹാസൻ

ഗ്രീൻ ഇന്ത്യ ചലഞ്ചിനു പിന്നാലെയാണ് ഇപ്പോൾ താരങ്ങൾ. കഴിഞ്ഞ ദിവസം മഹേഷ് ബാബുവും വിജയ്‌യുമെല്ലാം ചലഞ്ച് ഏറ്റെടുത്ത് വീട്ടുമുറ്റത്ത് മരം നട്ടിരുന്നു. ഇപ്പോൾ മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ശ്രുതി. റാണാ ദഗ്ഗുബാട്ടിയേയും ഋത്വിക് റോഷനെയും തമന്നയേയും ചലഞ്ച് ചെയ്തുകൊണ്ട് ശ്രുതിഹാസൻ തന്നെയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.

Read more: കോവിഡ് കാലത്ത് മരം നട്ട് വിജയ്; ചിത്രങ്ങൾ

കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടുമുറ്റത്ത് മരം നടുന്ന ചിത്രം വിജയ്‌യും പങ്കുവച്ചിരുന്നു. തെലുങ്ക് താരം മഹേഷ് ബാബു ആയിരുന്നു ചലഞ്ചിലേക്ക് വിജയ്‌യെ നോമിനേറ്റ് ചെയ്തത്. മരം നടുന്ന ചിത്രങ്ങൾ താരം തന്നെയാണ് ട്വീറ്റ് ചെയ്തിരികക്കുന്നത്.

Read more: ‘മാസ്റ്റര്‍’ ചിത്രത്തിനായി വിജയ്‌ വാങ്ങിയത് 80 കോടിയോ ?

തമിഴകത്തു നിന്നും തെലുങ്ക് സിനിമാലോകത്തു നിന്നും നിരവധി താരങ്ങൾ ഈ ചലഞ്ചിന്റെ ഭാഗമായിരുന്നു. മഹേഷ് ബാബുവും ചലഞ്ച് ഏറ്റെടുത്ത് ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചലഞ്ചിന്റെ ഭാഗമായി ഹൈദരാബാദിലെ തന്റെ വീട്ടിൽ മഹേഷ് ബാബു മരം നട്ടത്. ആഗസ്ത് 9നായിരുന്നു താരത്തിന്റെ ജന്മദിനം.

Read more: സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വിജയ് സേതുപതി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Web Title: Shruti haasan accepts mahesh babu green india challenge

Next Story
മൂന്നുമാസം കഴിയുമ്പോൾ സഞ്ജയ് ദത്ത് തിരിച്ചെത്തും: കെജിഎഫ് നിർമാതാവ്sanjay dutt cancer, sanjay dutt, sanjay dutt lung cancer, sanjay lung cancer, maanayata dutt, maanayata, manayata dutt, sanjay dutt stage 3 cancer, sanjay dutt, sanjay dutt news, sanjay dutt latest, സഞ്ജയ് ദത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express