scorecardresearch

ഇതെന്റെ മുഖം, എന്റെ ശരീരം; ചുണ്ടുകളെ പരിഹസിച്ചവർക്ക് ശ്രുതിയുടെ മറുപടി

ബെഹൻ ഹോഗി തേരിയാണ് ശ്രുതിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം

ഇതെന്റെ മുഖം, എന്റെ ശരീരം; ചുണ്ടുകളെ പരിഹസിച്ചവർക്ക് ശ്രുതിയുടെ മറുപടി

ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ശ്രുതി ഹാസൻ. ശ്രുതിയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ബെഹൻ ഹോഗി തേരി റിലീസിന് തയാറെടുക്കുകയാണ്. ഇതിനിടയിൽ ശ്രുതിയുടെ ചുണ്ടുകളെ കുറിച്ച് നവമാധ്യമങ്ങളിൽ ചർച്ച നടക്കുകയാണ്. പല ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. തന്നെ കളിയാക്കുന്നവർക്കെല്ലാം ഉഗ്രൻ മറുപടിയാണ് ശ്രുതി നൽകിയിരിക്കുന്നത്.

”എന്റെ മുഖം, എന്റെ ശരീരം. ഞാനെന്ത് ചെയ്യുന്നുവെന്നത് മറ്റാരും തിരക്കേണ്ട. അവരുടെ ജോലിയല്ലിത്. സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ച് ആര് എന്ത് എഴുതിയാലും അതെന്നെ ബാധിക്കുന്നതല്ല. എനിക്ക് ആരോടും അതിന് ഉത്തരം നൽകേണ്ടതില്ലെന്നും” ശ്രുതി ഹാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

”ഒരു നടിയെ സംബന്ധിച്ചിടത്തോളം എപ്പോഴും കാണാൻ ഭംഗിയോടെയിരിക്കണം. അവരുടെ ജോലിയുടെ ഭാഗമാണിത്. എപ്പോഴും ഒരേ രീതിയിൽ ശരീരം നിലനിർത്താനാവില്ല. ഞങ്ങളും മനുഷ്യരാണ്. ചിലപ്പോൾ കഥാപാത്രത്തിനായി മെലിയേണ്ടി വരും, ചിലപ്പോൾ വണ്ണം വയ്ക്കേണ്ടിവരും. ഇതൊക്കെ സ്വാഭാവികമാണെന്നും” ശ്രുതി പറഞ്ഞു.

നേരത്തെ സുന്ദർ സി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രമായ സംഘമിത്രയിൽ നിന്ന് ശ്രുതിയെ നീക്കിയത് വൻ വാർത്തയായിരുന്നു. എന്നാൽ സംഘമിത്രയിൽ നിന്ന് മാറാനുളള തീരുമാനം എടുത്തത് ശ്രുതി തന്നെയാണെന്ന് ശ്രുതിയുടെ വക്താവ് പ്രതികരിച്ചിരുന്നു. ബെഹൻ ഹോഗി തേരിയുടെ പ്രചരണത്തിനിടെ സംഘമിത്രയ്‌ക്ക് എല്ലാവിധ ആശംസകളും ശ്രുതി നേർന്നിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shruti haasan about rumours