പോയ വർഷം താരവിവാഹങ്ങളാൽ നിറഞ്ഞതായിരുന്നു. 2019 ന്റെ തുടക്കത്തിലും മറ്റൊരു താരവിവാഹത്തിന്റെ വാർത്തകളാണ് പരക്കുന്നത്. ഉലകനായകൻ കമൽഹാസന്റെ മകൾ ശ്രുതി ഹാസന്റെ വിവാഹമാണത്. ശ്രുതിയും കാമുകൻ മിഖായേലും തമ്മിലുള്ള വിവാഹം ഈ വർഷം ഉണ്ടാകുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

ഒരു തെലുങ്ക് ഓൺലൈൻ മാധ്യമമാണ് 2019 ൽ ശ്രുതി ഹാസൻ വിവാഹിതയാവുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ സിനിമകളിൽ താരം കരാർ ഒപ്പുവയ്ക്കാത്തതും ചില മ്യൂസിക് ഷോകൾ മാത്രം ഏറ്റെടുത്തതും ഇതിനാലാണെന്നാണ് റിപ്പോർട്ട്. എന്നാൽ തന്റെ വിവാഹ വാർത്തകളോടുള്ള ശ്രുതി ഹാസന്റെ പ്രതികരണം രസകരമായിരുന്നു.

”ശരിക്കും? ഇത് എന്നെക്കുറിച്ചുള്ള വാർത്തയോ” എന്ന് കളിയാക്കിയാണ് ശ്രുതി തന്റെ വിവാഹ വാർത്തകളോട് ട്വിറ്ററിലൂടെ പ്രതികരിച്ചത്. തന്റെ വിവാഹത്തെക്കുറിച്ച് തെലുങ്ക് മാധ്യമത്തിൽവന്ന റിപ്പോർട്ടും താരം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ലണ്ടൻ സ്വദേശിയായ മിഖായേൽ കോർസലുമായി പ്രണയത്തിലാണ് ശ്രുതി ഹാസൻ. പുതുവർഷവും മിഖായേലിന് ഒപ്പം ലണ്ടനിലാണ് ശ്രുതി ആഘോഷിച്ചത്. മിഖായേലിന് ഒപ്പമുള്ള ചിത്രങ്ങൾ ശ്രുതി ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ