Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

മേക്കപ്പില്ലാത്ത ഞാൻ; കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ പരിചയപ്പെടുത്തി ശ്രിയ

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിലൂടെ തിരികെയെത്തുകയാണ്

Shriya Saran, ശ്രിയ ശരൺ, Shriya Saran photos, Shriya Saran husband, Andrei, Shriya Saran marriage, ആൻഡ്രേയ്

തമിഴ്, തെലുങ്ക്, ഹിന്ദികളിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് ശ്രിയ ശരൺ. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രദ്ധേയ അഭിനയമാണ് ശ്രിയ കാഴ്ച വച്ചത്.

ഭർത്താവ് ആൻഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്സലോണയിലാണ് ശ്രിയ ഇപ്പോൾ. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018ലാണ് ശ്രിയ റഷ്യക്കാരനായ ആൻഡ്രേയ് കൊഷ്ചീവിനെ വിവാഹം ചെയ്തത്. വിവാഹ ജീവിതത്തിൽ സ്വകാര്യത ഇഷ്ടപ്പെടുന്ന ശ്രിയ മാധ്യമശ്രദ്ധയിൽനിന്നും അകന്നു കഴിയുകയാണ്.

ഇപ്പോഴിതാ, ഒരു യാത്രയ്ക്കിടെ തന്റെ കൂട്ടുകാരി പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് ശ്രിയ. മേക്കപ്പില്ലാത്ത ചിത്രങ്ങൾ എന്നാണ് ശ്രിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായെത്തുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി വൻതാരനിര തന്നെയുള്ള ചിത്രമാണിത്.

2001 ല്‍ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം.

Read more: ഭർത്താവിനൊപ്പമുളള ശ്രിയ ശരണിന്റെ റൊമാന്റിക് വീഡിയോ വൈറൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shriya saran shares her latest pics

Next Story
‘അറിവിന്റെ കടലിലെ ഒരു തുള്ളി; സെൽഫ് പോട്രെയ്റ്റ്:’ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടിMammootty, മമ്മൂട്ടി, Mammootty Photo, Mammootty first movie, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com