മകൾക്ക് ഒരു വയസ്സ് തികഞ്ഞ സന്തോഷം പങ്കുവച്ച് ശ്രിയ ശരൺ. മകളുടെ ഒന്നാം ജന്മദിനത്തിൽ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ശ്രിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 2018 ലായിരുന്നു നടി ശ്രിയ ശരണും ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരായത്.
കഴിഞ്ഞ ജനുവരിയിലാണ് ശ്രിയയ്ക്ക് മകൾ പിറന്നത്. എന്നാൽ ഈ വിശേഷം മാസങ്ങൾ കഴിഞ്ഞ ശേഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. രാധ എന്നാണ് മകൾക്ക് പേരിട്ടതെന്നും ശ്രിയ പറഞ്ഞിരുന്നു.
2001 ല്‍ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രിയ അഭിനയിച്ചിരുന്നു.
വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായും അഭിനയിച്ചു.
Read More: ദുബായ് കാഴ്ചകൾ ആസ്വദിച്ച് നയൻതാര; വീഡിയോ