തെന്നിന്ത്യന്‍ സിനിമാ ലോകത്തു ഏറെ ആരാധകരുളള താരമാണ് ശ്രിയ ശരണ്‍. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ‘ പൊക്കിരിരാജ’ എന്ന ചിത്രത്തിലൂടെ ശ്രിയ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി തന്റെ ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ ശ്രീയ പങ്കുവയ്ക്കാറുണ്ട്.
സാരി വ്യത്യസ്തമായി സ്റ്റൈല്‍ ചെയ്തു കൊണ്ട് ശ്രിയ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാരിയോടുളള തന്റെ പ്രിയവും ശ്രിയ അടിക്കുറിപ്പിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. ശ്രിയയുടെ ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ‘ഇഷ്ടം’ ത്തിലൂടെയാണ് ശ്രിയയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ ദൃശ്യം 2’ ന്റെ ഹിന്ദി പതിപ്പിന്റെ തിരക്കിയാണിപ്പോള്‍ ശ്രിയ.