നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനായ റഷ്യന്‍ വ്യവസായിയും ടെന്നീസ് താരവുമായ ആന്‍ഡ്രേയ് കൊഷ്ചീവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. വിവാഹത്തിന്റെയും വിവാഹ നിശ്ചയത്തിന്റെയും മെഹന്തി ആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ശ്രിയ മാര്‍ച്ച് 12ന് മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വിവാഹിതയായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് തെറ്റാണെന്നും മാർച്ച് 19 ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ചാണ് താൻ വിവാഹിതയായതെന്നുമാണ് ശ്രിയ ഇപ്പോൾ വ്യക്തമാക്കിയിട്ടുളളത്.

തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തില്‍ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളില്‍ ശ്രിയ അഭിനയിച്ചു. 2001 ല്‍ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങള്‍ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു.

2001ല്‍ തെലുങ്കു ചിത്രമായ ഇഷ്ടത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തേക്കു വരുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം തുജേ മേരീ കസത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ദൃശ്യമായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook