കടൽ നീലിമയുടെ പശ്ചാത്തലത്തിൽ അഴകിന്റെ ആൾരൂപമായി ശ്രിയ. ആരാധകരുടെ ഹൃദയം കവരുകയാണ് ശ്രിയ ശരൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ. ഒരു ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ അണിഞ്ഞ ഡിസൈനർ ഡ്രസ്സിന്റെ ചിത്രങ്ങളാണ് ശ്രിയ പങ്കുവച്ചിരിക്കുന്നത്.

റഷ്യന്‍ വ്യവസായിയും ടെന്നീസ് താരവുമായ ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം സ്പെയിനിലെ ബാഴ്സലോണയിൽ താമസിക്കുകയാണ് ശ്രിയ. 2018 മാർച്ചിലായിരുന്നു ശ്രിയയും ആൻഡ്രേയും തമ്മിലുള്ള വിവാഹം. വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശ്രിയ.

Shriya Saran, ശ്രിയ ശരൺ,​ Shriya Saran family, Shriya Saran husband photo, Shriya Saran photos, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

അടുത്തിടെ കറ്‌വ ചൗത്ത് ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും ശ്രിയ പങ്കുവച്ചിരുന്നു. “എല്ലാവർക്കും ബാഴ്സണലോണയിൽ നിന്നും എന്റെ കറ്‌വ ചൗത്ത് ആശംസകൾ. അമ്മയെ മിസ്സ് ചെയ്യുന്നു,” എന്നാണ് ശ്രിയയുടെ പോസ്റ്റിന്റെ ഉള്ളടക്കം. അമ്മ സമ്മാനിച്ച സാരിയിൽ അതിസുന്ദരിയായാണ് ശ്രിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ശ്രിയ. പഠനകാലത്താണ് ശ്രിയ സിനിമയിലെത്തുന്നത്. 2001 ല്‍ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രിയ അഭിനയിച്ചിരുന്നു.

Read more: കർവ ചൗത് ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശ്രിയ ശരൺ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook