കർവ ചൗത് ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് നടി ശ്രിയ ശരൺ. റഷ്യന്‍ വ്യവസായിയും ടെന്നീസ് താരവുമായ ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം സ്പെയിനിലെ ബാഴ്സലോണയിലാണ് ശ്രിയ ഇപ്പോൾ. 2018 മാർച്ചിലായിരുന്നു ശ്രിയയും ആൻഡ്രേയും തമ്മിലുള്ള വിവാഹം.
“എല്ലാവർക്കും ബാഴ്സണലോണയിൽ നിന്നും എന്റെ കറ്‌വ ചൗത്ത് ആശംസകൾ. അമ്മയെ മിസ്സ് ചെയ്യുന്നു,” എന്നാണ് ശ്രിയയുടെ പോസ്റ്റിന്റെ ഉള്ളടക്കം. അമ്മ സമ്മാനിച്ച സാരിയിൽ അതിസുന്ദരിയായാണ് ശ്രിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രിയയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ആൻഡ്രേയ് കൊഷ്ചീവിനെയും ചിത്രങ്ങളിൽ കാണാം.
വിവാഹിതരായ ഉത്തരേന്ത്യൻ സ്ത്രീകൾ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി ഉപവസിക്കുകയും രാത്രിയിൽ ആചാരാനുഷ്ഠാനങ്ങളോടെ ചന്ദ്രനെ നോക്കി ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്ന ആഘോഷമാണ് കർവ ചൗത്ത്.
വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ശ്രിയ. പഠനകാലത്താണ് ശ്രിയ സിനിമയിലെത്തുന്നത്. 2001 ല്‍ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രിയ അഭിനയിച്ചിരുന്നു.
View this post on Instagram
About yesterday after VRK launch. @mahendra_makeup @hairstylist_noori @sithara_kudige
Read more: വിവാഹത്തിന് ശേഷം റഷ്യയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ആദ്യമായി എത്തി ശ്രിയ ശരണ്‍