ഒടുവിൽ മകളെ പരിചയപ്പെടുത്തി ശ്രിയ; ഇതൊരു സർപ്രൈസ് ആയല്ലോ എന്ന് കീർത്തി സുരേഷ്

ജനുവരിയിലായിരുന്നു മകൾ രാധയുടെ ജനനം. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് ഈ വിശേഷം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്

Shriya Saran, ശ്രിയ ശരൺ, Andrei, Shriya Saran daughter, Shriya Saran daughter name, Shriya Saran family photos, ആൻഡ്രേയ്

മൂന്നുവർഷം മുൻപായിരുന്നു നടി ശ്രിയ ശരണും ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. വിവാഹ ജീവിതത്തിൽ സ്വകാര്യത ഇഷ്ടപ്പെടുന്ന ശ്രിയ മാധ്യമശ്രദ്ധയിൽനിന്നും അകന്നു കഴിയുകയായിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ വളരെ അപൂർവമായേ ശ്രിയ പങ്കുവച്ചിരുന്നുളളൂ.

ശ്രിയയുടെ ജീവിതത്തിലെ വലിയൊരു വിശേഷവും അടുത്തിടെ മാത്രമാണ് ആരാധകർ അറിഞ്ഞത്. ശ്രിയ അമ്മയായി എന്ന വിശേഷം. ജനുവരിയിലാണ് ശ്രിയയ്ക്ക് മകൾ പിറന്നത്. എന്നാൽ ഈ വിശേഷം കഴിഞ്ഞ ദിവസം മാത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. രാധ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നതെന്നും ശ്രിയ പറയുന്നു. ഇതൊരു സർപ്രൈസ് ആയിപ്പോയി എന്നാണ് ചിത്രത്തിന് നടി കീർത്തി സുരേഷ് കമന്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ ആൻഡ്രേയെ താൻ പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ശ്രിയ പറഞ്ഞിരുന്നു. ”ആൻഡ്രേയെ പോലൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. ഭർത്താവിനെക്കാൾ നല്ല പങ്കാളി എന്നു പറയാനാണ് എനിക്കിഷ്ടം. എന്റെ സന്തോഷവും സങ്കടവും എല്ലാം പങ്കുചെയ്യുന്നയാളാണ് അൻഡ്രേയ്. എന്നിലും എന്റെ തൊഴിലിലും അദ്ദേഹം അഭിമാനിക്കുന്നു. ഞാൻ മാനസികമായി തളരുമ്പോഴും വിഷമിക്കുമ്പോഴും അദ്ദേഹം എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ആൻഡ്രേയ് ആണ്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെടുന്നു” ശ്രേയ അഭിമുഖത്തിൽ പറഞ്ഞു.                

മാലിദ്വീപിൽ വച്ചാണ് ആൻഡ്രേയെ ആദ്യം പരിചയപ്പെട്ടതെന്നും അപ്പോൾ താനൊരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ശ്രിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പിന്നീട് എന്റെ സിനിമകൾ ഓൺലൈനിലുണ്ടോയെന്നു ചോദിക്കുകയും അദ്ദേഹം കാണുകയും ചെയ്തതായി ശ്രിയ പറഞ്ഞു.

ആൻഡ്രേയ് തനിക്ക് നൽകിയ മികച്ച സർപ്രൈസ് എന്താണെന്നും ശ്രിയ പറഞ്ഞു. ”അദ്ദേഹം ഒരിക്കൽ എന്നെ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് 2004 ൽ ‘അർജുൻ’ എന്ന സിനിമയ്ക്കായി മഹേഷ് ബാബുവും ഞാനും ചേർന്നുളള ഗാനരംഗം ഷൂട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം ഞാൻ മറന്നുപോയി. സെന്റ് പീറ്റേഴ്ബർഗിലെത്തിയപ്പോൾ ഗാനരംഗം ചിത്രീകരിച്ച ഓരോ സ്ഥലത്തേക്കും എന്നെ കൂട്ടിക്കൊണ്ടു പോയിട്ട് ഈ സ്ഥലം ഓർമയുണ്ടോയെന്നു ചോദിച്ചു. എനിക്ക് ഓർമയില്ലെന്ന് പറഞ്ഞു. അപ്പോഴേക്കും അദ്ദേഹം ചിരിക്കാൻ തുടങ്ങി. ഈ സ്ഥലങ്ങളിലൊക്കെ വച്ച് എന്റെ ഷൂട്ട് നടന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പെട്ടെന്ന് അതിശയിച്ചു പോയി. ഇതെങ്ങനെ അറിയാമെന്നു ചോദിച്ചപ്പോൾ അദ്ദേഹം ആ സിനിമ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. എന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ മനോഹരമായൊരു അനുഭവമായിരുന്നു അത്.”

Shriya Saran, ശ്രിയ ശരൺ, Shriya Saran photos, Shriya Saran husband, Andrei, Shriya Saran marriage, ആൻഡ്രേയ്

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായെത്തുകയാണ്. 2021 ൽ റിലീസിനെത്തുന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി വൻതാരനിര തന്നെയുണ്ട്.

2001 ല്‍ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രിയ അഭിനയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shriya saran blessed with a baby girl

Next Story
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങി കാജോളും റാണിയും; ചിത്രങ്ങൾkajol, Rani Mukerji, kajol durga puja, kajol durga ashtami, kajol photos, kajol son yug, kajol with son yug, durga ashtami, durga ashtami puja, durga festival 2021, kajol with tanuja, actor tanuja, kajol family
The moderation of comments is automated and not cleared manually by malayalam.indianexpress.com