Latest News

അവനുറങ്ങിക്കിടന്ന നേരത്ത് പോയി എടുത്തതാ; വാക്സിൻ സ്വീകരിച്ച് ശ്രേയ

മുലയൂട്ടുന്ന അമ്മമാർ വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും എല്ലാവരും വാക്സിൻ സ്വീകരിക്കണം എന്നും കുറിച്ചുകൊണ്ടാണ് ശ്രേയ വീഡിയോ പങ്കുവച്ചത്

shreya ghoshal, shreya ghoshal vaccine, shreya ghoshal son name, shreya ghoshal husband, shreya ghoshal childhood, Shreya ghosal childhood photo, ശ്രേയ ഘോഷാൽ, Shreya Ghosal songs, Indian express malayalam, IE malayalam

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ, രാജ്യത്തിന്‍റെ അതിരുകള്‍ ഇല്ലാതെ സംഗീതത്തിന്റെ വിശാലമായ ലോകത്തു തിളങ്ങുന്ന താരമാണ് ശ്രേയ. ഭാഷയുടെ അതിര്‍ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക.

അടുത്തിടെയാണ് ശ്രേയക്ക് ഒരു ആൺകുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞ് ഉറങ്ങി കിടന്ന സമയത്ത് പോയി തന്റെ ആദ്യ ഡോസ് വാക്സിൻ എടുത്തിരിക്കുകയാണ് സംഗീത ആസ്വാദകരുടെ ഇഷ്ട ഗായിക. വാക്സിൻ സ്വീകരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ട് ശ്രേയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.

മുലയൂട്ടുന്ന അമ്മമാർ വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും എല്ലാവരും വാക്സിൻ സ്വീകരിക്കണം എന്നും കുറിച്ചുകൊണ്ടാണ് ശ്രേയ വീഡിയോ പങ്കുവച്ചത്. “ദേവ്യാൻ സുഖമായി വീട്ടിൽ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ, ഞാൻ വേഗത്തിൽ പോയി എന്റെ ആദ്യത്തെ ഡോസ് വാക്സിൻ ഇന്ന് സ്വീകരിച്ചു. എന്റെ ഡോക്ടർമാർ പറഞ്ഞതു പ്രകാരം പുതിയ അമ്മമാർ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് വളരെ സുരക്ഷിതമാണ്. മുലയൂട്ടുന്ന അമ്മയായാലും മറ്റെല്ലാവരെയും പോലെ നിങ്ങൾക്കും വാക്സിൻ സ്വീകരിക്കാം” ശ്രേയ കുറിച്ചു.

മേയ് 22നായിരുന്നു ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മകന്റെ പേര് ശ്രേയ ആരധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രേയ പേര് ആരാധകർക്ക് പരിചയപ്പെടുത്തിയത്. “ദേവ്‌യാൻ മുഖോപാധ്യായയെ പരിചയപ്പെടുത്തുന്നൂ. മേയ് 22 നാണ് അവനെത്തിയത്, അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറി. അവനെ ആദ്യമായി കണ്ടപ്പോൾ, ഒരച്ഛനും അമ്മയ്ക്കും മാത്രം അനുഭവിക്കാനാവുന്ന സ്നേഹം ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു. ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു,” ശ്രേയ കുറിച്ചു.

Read Also: ഇത് മെഹർ; മകളെ പരിചയപ്പെടുത്തി സിജു വിൽ‌സൺ

ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.

മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shreya ghoshal taken first dose vaccine instagram video

Next Story
ഇത് മെഹർ; മകളെ പരിചയപ്പെടുത്തി സിജു വിൽ‌സൺSiju Wilson, Siju Wilson daughter, Siju Wilson daughter name, Meher Siju Wilson, Siju Wilson wife, സിജു വിത്സൺ, Siju Wilson Family
The moderation of comments is automated and not cleared manually by malayalam.indianexpress.com