ശബ്ദ മാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയാ ഘോഷാല്‍. ഭാഷയുടെ, രാജ്യത്തിന്റെ അതിരുകള്‍ വിട്ടു സംഗീതത്തിന്റെ വിശാലമായി ലോകത്ത് നക്ഷത്രമായി തിളങ്ങുകയാണ് ഈ യുവകലാകാരി.
ലോകം മുഴുവന്‍ ഉള്ള തന്റെ പ്രേക്ഷകര്‍ക്ക് ആവേശമാണ് ശ്രേയയുടെ ലൈവ് പ്രോഗ്രാമുകള്‍. ഇതുമായി ബന്ധപ്പെട്ടു യാത്രകളും ചെയ്യാറുണ്ട് ശ്രേയ. ഇതിന്റെ വിവരങ്ങള്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കുന്ന ഗായിക ഏറ്റവും ഒടുവില്‍ പറഞ്ഞത്, തന്റെ ഒരു സംഗീത ഉപകരണം ഒരു എയര്‍ലൈന്‍സിന്റെ അനാസ്ഥ കാരണം കേടു വന്നു എന്നാണു. ട്വിറ്റെറില്‍ ശ്രേയാ ഘോഷാല്‍ ഇത് പറഞ്ഞതിന് പിന്നാലെ തന്നെ ട്വിറ്റര്‍ ലോകം പ്രിയ ഗായികയുടെ പരാതി ഏറ്റെടുത്തിരിക്കുകയാണ്.
“സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരണങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താത്പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. പാഠം പഠിച്ചു,” ശ്രേയ ട്വിറ്ററില്‍ കുറിച്ചു.
I guess @SingaporeAir does not want musicians or any body who has a precious instrument to fly with on this airline. Well. Thank you. Lesson learnt.
— Shreya Ghoshal (@shreyaghoshal) May 15, 2019
ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈനും രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു എന്നും, ശ്രേയയില്‍ നിന്നും പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും എയര്‍ലൈന്‍ ഉറപ്പ് നല്കി.
Hi Shreya, we are sorry to hear this. May we seek more details of your concerns and what was last advised by our colleagues? Thank you.
— Singapore Airlines (@SingaporeAir) May 15, 2019
ശ്രേയയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി. അതേ സമയം ഇത്തരം കാര്യങ്ങള്‍ ശ്രേയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യരുത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
Well, I didn’t expect this from Singapore Airlines though. It is one of the best airlines. But yes Shreya doesn’t tweet up things unless they are bad/worse.
— Hansaja (@hansajaaa) May 15, 2019
Don’t worry di.. There must be a solution to recover it.Cheer up! Everything will be sort out.
— Sonali Projapoti #TeamShreya (@SonaSsg) May 15, 2019
This is really sad to read!:(
plz take care.Everything will be ok!— Surma Aktar #TeamShreya (@Surma_SG) May 15, 2019
ഭാഷയുടെ അതിര്‍ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയാ ഘോഷാല്‍. മലയാളികള്‍ക്കും ഏറെ സ്നേഹമാണ് ശ്രേയയോട്.
മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.
മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.
Read More: മലയാളം നെഞ്ചോട് ചേര്‍ത്ത ബംഗാളി
പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന് സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook