ശ്രേയ ഘോഷാൽ അമ്മയാവുന്നു; സന്തോഷം പങ്കുവച്ച് പ്രിയ ഗായിക

ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രേയ

shreya ghoshal , shreya ghoshal pregnant, shreya ghoshal husband, shreya ghoshal childhood, Shreya ghosal childhood photo, ശ്രേയ ഘോഷാൽ, Shreya Ghosal songs, Indian express malayalam, IE malayalam

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ, രാജ്യത്തിന്‍റെ അതിരുകള്‍ ഇല്ലാതെ സംഗീതത്തിന്റെ വിശാലമായ ലോകത്തു തിളങ്ങുന്ന താരമാണ് ശ്രേയ. ഭാഷയുടെ അതിര്‍ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക. തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രേയ ഇപ്പോൾ.

Baby #Shreyaditya is on its way!
@shiladitya and me are thrilled to share this news with you all. Need all your love and blessings as we prepare ourselves for this new chapter in our lives.

Posted by Shreya Ghoshal on Wednesday, March 3, 2021

ജീവിതത്തിലെ പുതിയൊരു​ അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്നും ശ്രേയ കുറിക്കുന്നു. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

Read more: ഈ അമ്മ ഒരു വിസ്മയമാണ്; കഥകളിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മഞ്ജുവിന്റെ അമ്മ

shreya ghoshal , shreya ghoshal pregnant, shreya ghoshal husband, shreya ghoshal childhood, Shreya ghosal childhood photo, ശ്രേയ ഘോഷാൽ, Shreya Ghosal songs
ഭർത്താവ് ശൈലാദിത്യയ്ക്ക് ഒപ്പം ശ്രേയ

മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.

മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

Read more: മലയാളം നെഞ്ചോട്‌ ചേര്‍ത്ത ബംഗാളി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shreya ghoshal says that she is going to be mother

Next Story
വില്ലന്റെ കൂടെ സ്നേഹത്തോടെ പോസ് ചെയ്ത നായിക; ഓർമകൾ പങ്കിട്ട് ബാബു ആന്റണിBabu Antony, Babu Antony movie, Babu Antony photos, Babu Antony old photos, Bullets Blades and Blood, Babu Antony hollywood film, Babu Antony hollywood movie, Babu Antony films, Babu Antony english film, Babu Antony hollywood, ബാബു ആന്റണി
The moderation of comments is automated and not cleared manually by malayalam.indianexpress.com