ഋതുമതിയായത് കുടുംബ പൂജയ്ക്കിടെ; ഫെമിനിസ്റ്റ് ആയതും അന്ന് തന്നെ

ആ ദിവസമാണ് ഞാൻ ഒരു ഫെമിനിസ്റ്റും അവിശ്വാസിയുമായത്. എനിക്കന്ന് 14 വയസ്സായിരുന്നു

Shraddha Srinath, Shraddha Srinath period, Shraddha Srinath Tamil film, Shraddha Srinath films, Shraddha srinath feminist

സാമൂഹിക വിഷയങ്ങളിൽ ശബ്ദമുയർത്താൻ മടിയില്ലാത്ത സിനിമാ താരമാണ് ശ്രദ്ധ ശ്രീനാഥ്. ഇപ്പോൾ താൻ ഫെമിനിസ്റ്റ് ആയ ആ ദിവസത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് താരം. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ, താൻ ഋതുമതിയായ ദിവസത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചുകൊണ്ടാണ് താരം ഇതേക്കുറിച്ച് പറയുന്നത്.

Read More: ബോറടിച്ചിട്ട് വയ്യ; പപ്പിയോട് സല്ലപിച്ച് നസ്രിയ

“എനിക്ക് 14 വയസ്സായിരുന്നു. ഒരു കുടുംബ പൂജയ്ക്കിടെ ഞാൻ ഋതുമതിയായി. എന്റെ അമ്മ എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അതിനാൽ തൊട്ടടുത്തിരിക്കുന്ന ആന്റിയോട് വളരെ വിഷമത്തോടെ ഞാനിക്കാര്യം പറഞ്ഞു. (കാരണം ഞാൻ കൈയിൽ സാനിറ്ററി പാഡ് കരുതിയിരുന്നില്ല). അടുത്ത് ഇരിക്കുന്ന മറ്റൊരു നല്ല സ്ത്രീ, ഞാൻ വിഷമിക്കുന്നത് ശ്രദ്ധിച്ച് എന്നോട് പറഞ്ഞു, “വിഷമിക്കേണ്ട കുട്ടി, ദൈവം നിങ്ങളോട് ക്ഷമിക്കും” (ആർത്തവ സമയത്ത് പൂജയുടെ ഭാഗമായതിന്). ആ ദിവസമാണ് ഞാൻ ഒരു ഫെമിനിസ്റ്റും അവിശ്വാസിയുമായത്. എനിക്ക് 14 വയസ്സായിരുന്നു.”

ലോകമെമ്പാടുമുള്ള താരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ യുനിസെഫിന്റെ #RedDotChallenge(റെഡ് ഡോട്ട് ചാലഞ്ച്) ഏറ്റെടുത്തിരിക്കുകയാണ്. കൈപ്പത്തിയ്ക്കുള്ളിൽ, നടുവിൽ ചുവന്ന നിറമുള്ള ഒരു വലിയ പുള്ളി ഉപയോഗിച്ച് ആളുകൾ സ്വന്തം ഫോട്ടോ പോസ്റ്റുചെയ്യുന്നു. അതോടൊപ്പം, ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവരുടെ അനുഭവവും അവർ പങ്കുവെക്കുന്നു.

ഈ ക്യാംപെയിനായിരിക്കും ശ്രദ്ധയെ ഇത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shraddha srinath on getting her first period during family pooja that day i became a feminist

Next Story
സമീറ റെഡ്ഡിയും മകളും ‘ഹൾക്ക്’ മോഡിലാണ്; ചിരിയുണർത്തും ഈ വീഡിയോSameera Reddy, Sameera Reddy photos, Sameera Reddy videos, സമീറ റെഡ്ഡി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com