/indian-express-malayalam/media/media_files/uploads/2018/09/Shraddha-Kapoor-first-look-from-Saina-Nehwal-biopic-is-out.jpg)
Shraddha Kapoor first look from Saina Nehwal biopic is out
ബാഡ്മിന്ടന്‍ താരം സൈനാ നെഹ്വാലിന്റെ ജീവിതം ആധാരമാക്കി അമോല്‍ ഗുപ്തെ സംവിധാനം ചെയ്യുന്ന ശ്രദ്ധാ കപൂര്‍ ചിത്രം 'സൈന'യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. സൈനയായി എത്തുന്ന ശ്രദ്ധാ കപൂറിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ബാഡ്മിന്ടന്‍ കോര്‍ട്ടില്‍ കളിയ്ക്കിടെയുള്ള ഒരു നിമിഷമാണ് ഫസ്റ്റ് ലുക്ക് ആയെത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2018/09/Shradha-Kapoor-as-Saina-Nehwal-1024x817.jpg)
ഏറെ തയ്യാറെടുപ്പുകളോടെയാണ് ചിത്രത്തിൽ ശ്രദ്ധ കപൂര്‍ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി മുൻ ബാഡ്മിന്റൺ കളിക്കാരനായ പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിൽ പ്രത്യേക ബാഡ്മിന്റന്‍ പരിശീലനവും കായികതാരത്തിന്റെ ശരീരഘടന നേടാനുള്ള കായികപരിശീലനവും ശ്രദ്ധ നടത്തിയിരുന്നു.
Read in English: Shraddha Kapoor’s first look from Saina Nehwal biopic is out
സൈനയുടെ സാന്നിധ്യത്തിലായിരുന്നു ശ്രദ്ധയുടെ പരിശീലനമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് പരിശീലനം നടത്തുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കോർട്ടിൽ സൈനയുടെ ചിട്ടകളും രീതിയും സൂക്ഷ‌്മതയോടെ പകർത്താനാണ് ശ്രദ്ധയുടെ ശ്രമം.
സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ഈ ബയോപിക്കിനെ കുറിച്ച് അണിയറ പ്രവർത്തകർ പറയുന്നത്.
'ഹസീന: ദി ക്യൂൻ ഓഫ് മുംബൈ' എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു ശ്രദ്ധ കപൂര്‍. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പർക്കാറുടെ വേഷമാണ് ശ്രദ്ധയ്ക്ക് ചിത്രത്തിൽ. ആ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിനു ശേഷമാണ് ശ്രദ്ധ 'സൈന'യിൽ ജോയിൻ ചെയ്യുന്നത്.
'താരേ സമീൻ പറി'ന്റെ ക്രിയേറ്റീവ് ഡയറക്ടറും ഹവ്വ ഹവായ്, സ്നിഫ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായ അമോൽ ഗുപ്‌തേയുടെ അഞ്ചാമത്തെ സംവിധാന സംരംഭമാണ് 'സൈന'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.