ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ബോളിവുഡിൽ ആരാധകർ ഒട്ടേറെയുണ്ട്. കൂട്ടത്തിൽ നടി ശ്രദ്ധ കപൂർ കോഹ്‌ലിയുടെ കടുത്ത ഫാനാണ്. അപ്പോൾപ്പിന്നെ കോഹ്‌ലി ടെസ്റ്റിൽ 200-ാം സെഞ്ചുറി തികയ്ക്കുന്ന നിമിഷം ശ്രദ്ധ മിസ് ചെയ്യുമോ?. കോഹ്‌ലിയുടെ സെഞ്ചുറി നേട്ടം ടിവിയിൽ കണ്ടതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ശ്രദ്ധ തന്റെ പ്രിയതാരത്തോടുളള സ്നേഹം വെളിപ്പെടുത്തിയത്.

ഇതിനുപിന്നാലെ കാമുകി അനുഷ്ക ശർമ കണ്ടില്ലെങ്കിലെന്താ കോഹ്‌ലിയുടെ നേട്ടം ശ്രദ്ധ കപൂർ മിസ് ചെയ്യില്ലെന്ന് പറഞ്ഞ് ആരാധകർ രംഗത്തെത്തി. കോഹ്‌ലിയുടെ കാമുകിയാണെങ്കിലും ക്രിക്കറ്റിൽ കോഹ്‌ലി എന്തു നേട്ടം കൊയ്താലും അതിന് അനുഷ്ക പ്രതികരിക്കാറില്ല. കോഹ്‌ലിക്കൊപ്പം പൊതുസ്ഥലത്ത് ഒരുമിച്ച് എത്താറുണ്ടെങ്കിലും കോഹ്‌ലിയുടെ കളി കാണാൻ എത്താറുണ്ടങ്കിലും അനുഷ്ക തന്റെ കാമുകന്റെ പ്രകടനത്തെക്കുറിച്ചൊന്നും സംസാരിക്കാറില്ല.

മറിച്ച് കോഹ്‌ലി അനുഷ്കയെക്കുറിച്ച് എപ്പോഴും വാചാലനായിട്ടാണ് സംസാരിക്കാറ്. അനുഷ്കയാണ് തന്നെ മാറ്റിയെടുത്തതെന്നും തന്റെ മോശം സമയത്തും നല്ല സമയത്തും അനുഷ്ക ഒപ്പമുണ്ടായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇടയ്ക്കിടയ്ക്ക് പല അഭിമുഖങ്ങളിലൂടെയും അനുഷ്കയോടുളള പ്രണയം കോഹ്‌ലി പറയാതെ പറഞ്ഞിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ