/indian-express-malayalam/media/media_files/yEdP1a53rZoSqLZvjk3Y.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നടി ശ്രദ്ധ കപൂറും രാഹുൽ മോദിയും പ്രണയത്തിലാണെന്ന റൂമറുകൾ കുറച്ചുകാലമായി ബോളിവുഡിൽ സജീവമാണ്. അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്ന സൂചനകൾ പലപ്പോഴായി ഇരുവരും ആർധകർക്ക് നൽകിയിട്ടുമുണ്ട്. ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ശ്രദ്ധ കഴിഞ്ഞ ദിവസം രാഹുലിനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. കൂടാതെ രാഹുലിന്റെ പ്രൊഡക്ഷൻ ഹൗസിന്റെയും സഹോദരിയുടെയും അക്കൗണ്ടുകളും ശ്രദ്ധ അൺഫോളോ ചെയ്തിട്ടുണ്ട്. എന്നാൽ രാഹുൽ ശ്രദ്ധയെ അൺഫോളോ ചെയ്തിട്ടില്ല.
ശ്രദ്ധ നായകായകുന്ന ‘സ്ത്രീ 2’എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമൊഷനായി താരങ്ങൾ നടത്തുന്ന കാട്ടിക്കൂട്ടലുകളാകാം ഇതെന്നും ഒരു വിഭാഗം ആരാധകർ വിമർശിക്കുന്നുണ്ട്.
അതേസമയം, അടുത്തിടെ ശ്രദ്ധ കപൂർ പങ്കുവച്ച രാഹുൽ മോഡിക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇരുവരുടെയും പ്രണയം കൂടുതൽ സ്ഥിരീകരിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ഹൃദയംഗമമായ പോസ്റ്റിൽ, 'എന്റെ ഹൃദയം കൈവശം വച്ചോളൂ, പകരം എന്റെ ഉറക്കം തിരികെ തരൂ' എന്നായിരുന്നു ശ്രദ്ധ കുറിച്ചത്.
നിരവധി സിനിമകളിൽ രചയിതാവായും, സഹസംവിതായകനായും പ്രവർത്തിച്ചിട്ടുള്ളയാളാണ് രാഹുൽ. തു ജൂതി മെയ്ൻ മക്കാർ (2023), സോനു കെ ടിറ്റു കി സ്വീറ്റി (2018), പ്യാർ കാ പഞ്ച്നാമ 2 (2015) എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ രചയിതാവും സഹസംവിധായകനുമായി രാഹുൽ പ്രവർത്തിച്ചിട്ടുണ്ട്.
Read More
- എന്റെ മകന്റെ ആ സന്തോഷം കണ്ടോ; ഫിലിംഫെയറിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്
- വയനാടിനെ ഓർക്കുമ്പോൾ സന്തോഷിക്കാനാകുന്നില്ല; വികാരാധീനനായി മമ്മൂട്ടി
- വയനാടിന് കൈതാങ്ങായി സൗബിൻ, ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി
- കല്യാണം കൂടാനെത്തിയ മോഹൻലാലും ശോഭനയും; ഈ ത്രോബാക്ക് ചിത്രത്തിലെ വരനെ മനസ്സിലായോ?
- ലാലേട്ടന് അങ്ങ് പാകിസ്താനിലുമുണ്ട് പിടി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us