ചിയാന്‍ വിക്രം നായകനായ പൊങ്കല്‍ റിലീസ് ‘സ്‌കെച്ച്’ എന്ന ചിത്രം ഒരു ഹ്രസ്വചിത്രത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് ആരോപണം. ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ സായ് പിള്ളയാണ് ട്വിറ്ററിലൂടെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2015ലാണ് സായ് സംവിധാനം ചെയ്ത സ്‌കെച്ച് എന്ന ഹ്രസ്വചിത്രം യൂടൂബില്‍ റിലീസ് ചെയ്തത്.

‘പൊങ്കല്‍ റിലീസ് ചിത്രം ‘സ്‌കെച്ച്’ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. 2015ല്‍ യൂടൂബില്‍ റിലീസ് ചെയ്ത എന്റെ ഹ്രസ്വചിത്രം സ്‌കെച്ചിന്റെ കോപ്പിയാണത്. സിനിമാമേഖലയില്‍ നിന്നും മാധ്യമമേഖലയില്‍ നിന്നും ഇതു തിരിച്ചറിഞ്ഞ ഒരുപാടു സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. എങ്ങനെയാണ് ഇവര്‍ക്കിത് ചെയ്യാന്‍ സാധിച്ചതെന്നു ചോദിച്ചു. എനിക്കറിയില്ല എന്തുചെയ്യണമെന്ന്’ സായ് ട്വിറ്ററില്‍ കുറിച്ചു.

വിക്രമിനെ നായകനാക്കി വിജയ് ചന്ദര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘സ്‌കെച്ച് എ സസ്‌പെന്‍സ് ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം’ എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്ററുകളും മറ്റും ഇറങ്ങിയത്. തമിഴ് ആക്ഷന്‍ ത്രില്ലര്‍ എന്ന അവകാശവാദത്തോടെയാണ് ചിത്രം പുറത്തിറക്കിയത്. തമന്ന, സൂരി, വിശ്വനാഥ്, ആര്‍.കെ. സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook