/indian-express-malayalam/media/media_files/uploads/2020/04/shobhana.jpg)
കോവിഡ്-19 വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ച് ജാഗ്രതയോടെ വീട്ടില്‍ ഇരിക്കുക എന്നതാണ് ലോകത്തിനായി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.
Read More: 'ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ?' മറുപടി നൽകി ഗൗരി നന്ദ
എന്നാൽ ഈ വീട്ടിലിരിപ്പ് നീണ്ടു പോകുന്നത് പലർക്കും വലിയ ബോറടിയായി തുടങ്ങി. ഈ അവസരത്തിലാണ് ബോറടി മാറ്റി ദിവസങ്ങളെ കൂടുതല്‍ ക്രിയാത്മകമാക്കുക എന്ന സന്ദേശവുമായി നര്‍ത്തകിയും അഭിനേത്രിയുമായ ശോഭന പുതിയ നൃത്താവിഷ്‌കാരവുമായി രംഗത്തെത്തിയത്. ശോഭനയ്‌ക്കൊപ്പം തന്റെ നൃത്ത വിദ്യാലയമായ കലാര്‍പ്പണയിലെ വിദ്യാര്‍ഥികളും അണിചേരുന്നു.
ശോഭനയോടൊപ്പം കലാര്‍പണയിലെ വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍ നിന്നും സാധാരണ മൊബൈൽ ഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് നൃത്തം ചിത്രീകരിച്ചിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കുക ഒപ്പം തന്നെ വീട്ടിലിരിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തെയും കോവിഡ് ഭീതിയേയും മാറ്റിനിര്‍ത്തി ആ സമയം കൂടുതല്‍ ഫലപ്രദമാക്കുക. ഈ അവസരത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുക, പരമാവധി പുസ്തകങ്ങള്‍ വായിക്കുക, വീടും പരിസരങ്ങളും വൃത്തിയാക്കുക, ചെടികളെ സംരക്ഷിക്കുക, മക്കൾക്കൊപ്പം സമയം ചെലവഴിക്കുക, വീട്ടില്‍ ഇരുന്നുകൊണ്ട് പരമാവധി നൃത്തം അഭ്യസിക്കുക തുടങ്ങി ലോക്ക്ഡൗണ്‍ കാലയളവ് കൂടുതല്‍ ഫലപ്രദമാക്കണമെന്ന് ശോഭന നൃത്തരൂപത്തിലൂടെ കാണിച്ചു തരുന്നു.
വലിയ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയത്. സുരേഷ് ഗോപി നായകനായ ചിത്രത്തിൽ ദുൽഖർ സൽമാൻ, പ്രിയദർശന്റെയും ലിസിയുടേയും മകൾ കല്യാണി പ്രിയർദർശൻ, കെപിഎസി ലളിത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കല്യാണി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിനുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us