Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍
തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആര്‍
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല

സല്ലുവെന്ന് വിളിക്കണോ സ്റ്റൈലിഷ് ഡിക്യുവെന്ന് വിളിക്കണോ; ശോഭനയ്ക്ക് സംശയം

അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആറ് വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്

Shobhana, ശോഭന, Dulquer Salmaan, ദുൽഖർ സൽമാൻ, യമുനൈ ആട്രിലെ, anoop sathyan, anoop sathyan film, shobana. suresh gopi, dulquer salmaan, kalyani priyadarshan, yamunai aatrile, yamunai aatrile song, yamunai aatrile lyrics, yamunai aatrile video, yamunai aatrile shobana,

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ താരജോഡികളായിരുന്നു ശോഭനയും മമ്മൂട്ടിയും. വർഷങ്ങൾക്കു ശേഷമിതാ മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാറുമായ ദുൽഖർ നായകനാകുന്ന സിനിമയിൽ ഒരു പ്രധാനവേഷത്തിൽ ശോഭന എത്തുന്നു. ദുൽഖറിനൊപ്പം നിൽക്കുന്ന സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ശോഭന ചോദിക്കുന്നത് സല്ലുവെന്ന് വിളിക്കണോ സ്റ്റൈലിഷ് ഡിക്യുവെന്ന് വിളിക്കണോ എന്നാണ്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആറു വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുകയാണ്. കൂടെ സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരുമുണ്ട്. തലമുറകളുടെ ഒരു അപൂർവ്വ സംഗമം കൂടിയാണിത്. ചെന്നൈയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ നിർമാതാവും ദുൽഖർ സൽമാനാണ്.

2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ സിനിമയിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 2005 ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപി-ശോഭന എന്നിവര്‍ ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്. ‘മണിച്ചിത്രത്താഴ്’, ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷണർ’ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

Read More: ‘യമുനൈ ആട്രിലെ’ കേട്ട് ശോഭന ചിരിച്ചു, എന്നിലെ ആരാധകന്റെ മനസ്സ് നിറഞ്ഞു

“ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” അനൂപ് സത്യൻ പറഞ്ഞു.

അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, ചമയം: റോണെക്‌സ്, ലൈന്‍ പ്രോഡ്യൂസര്‍: ഹാരിസ് ദേശം.

‘കുറുപ്പ്’ എന്ന സിനിമയിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയായാലുടൻ അനൂപ് സത്യന്റെ സിനിമയിലേക്കെത്തും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobhana shares a photo with dulquer salmaan in facebook

Next Story
കൗമാരകാലത്തെ ചിത്രം പങ്കുവച്ച് നടി, ആരെന്ന് മനസിലായോ?Sameera Reddy, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com