scorecardresearch

Latest News

അവർ ഒരുമിച്ചപ്പോൾ; മഞ്ജുവിനൊപ്പമുള്ള നിമിഷം പങ്കുവച്ച് ശോഭന

മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ശോഭന

shobana, shobana actress, ശോഭന, Manju Varrier, മഞ്ജു വാര്യർ, IE Malayalam

മലയാള സിനിമാ പ്രേമികൾ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് അഭിനേത്രിമാരാണ് ശോഭനയും മഞ്ജു വാര്യരും. ഇപ്പോൾ മഞ്ജു വാര്യർക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ശോഭന. ഇൻസ്റ്റഗ്രാമിലാണ് ശോഭന ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

“എനിക്ക് ലഭിച്ച ഏറ്റവും മനോഹരമായ ആലിംഗനങ്ങളിലൊന്ന്,” എന്ന കമന്റോട് കൂടിയാണ് ശോഭന ഈ ഫൊട്ടോ അപ്‌‌ലോഡ് ചെയ്തത്.

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളായ ശോഭന അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരും സോഷ്യൽ മീഡിയിൽ ശോഭനയ്ക്കുണ്ട്.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shobhana photo with manju warrier

Best of Express