സെലബ്രിറ്റികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുക, അതുവഴി ആളുകളെ വഞ്ചിക്കുക തുടങ്ങിയവയൊക്കെ സൈബർ ഇടങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ, തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിവരം അറിയിക്കുകയാണ് നടി ശോഭന. ഇതുമായി ബന്ധപ്പെട്ട് സൈബർ കേസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ സമയത്തും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്നു ശോഭന. ലോക്ക്ഡൗൺ അനുഭവങ്ങളും ഡാൻസ് പ്രാക്റ്റീസ് വീഡിയോകളുമെല്ലാം ആരാധകർക്കായി താരം ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
Read more: അന്ന് അച്ഛനു വേണ്ടി, ഇന്ന് മകനു വേണ്ടി: ഒടുവിൽ ബസിൽ കയറിയ അനുഭവം ഓർത്ത് ശോഭന