താരങ്ങളോട് രൂപസാദൃശ്യമുള്ള ആളുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. കർണാടിക് ഗായിക ശിവശ്രീ സ്കന്ദ പ്രസാദിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. നടി ശോഭനയുടെ വിന്റേജ് ലുക്കിനെ ഓർമ്മിപ്പിക്കുന്നുണ്ട് കാഴ്ചയിൽ ശിവശ്രീ.
നിരവധി പേരാണ് ശിവശ്രീയ്ക്ക് ശോഭനയുമായുള്ള സാമ്യം ചൂണ്ടികാട്ടി കമന്റ് ചെയ്തിരിക്കുന്നത്.
കർണാടിക് സംഗീതത്തിനൊപ്പം തന്നെ നൃത്തത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട് ശിവശ്രീ. തമിഴ്നാട് സ്വദേശിയായ ശിവശ്രീ ഭരതനാട്യം ഡാൻസർ കൂടിയാണ്. കർണാടിക് മ്യൂസിക്, ഭരതനാട്യം എന്നിവ പഠിപ്പിക്കാനായി അഹുതി എന്ന ഇ-സ്കൂളും ശിവശ്രീ നടത്തുന്നുണ്ട്.