തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി നടി ശോഭന. മുൻകരുതലുകൾ എടുത്തിട്ടും തനിക്ക് ഒമിക്രോൺ ബാധിച്ചതായി ശോഭന സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
“ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ…. മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്‌റോൺ ബാധിതയിയാരിക്കുന്നു,” ശോഭന കുറിച്ചു.
“സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദന -അത് ആദ്യ ദിവസം മാത്രമായിരുന്നു! എല്ലാ ദിവസവും എന്റെ ലക്ഷണങ്ങൾ വളരെ കുറയുന്നു,” ശോഭന കുറിച്ചു.
“എന്റെ രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ഇത് രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്ന് തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങൾ ഇതിനകം അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ മറ്റെല്ലാവരോടും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു.”
“ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു,” ശോഭനയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.