‘ഓൾഡ് ഈസ് ഗോൾഡ്’ എന്നാണ് പൊതുവെ പറയാറുള്ളത്. ചില ഫോട്ടോഗ്രാഫുകളെ സംബന്ധിച്ച് അതേറെ അച്ചട്ടാണ്. കടന്നുപോകുന്ന ചില നിമിഷങ്ങളെ ഒരു ഫ്രെയിമിനകത്തേക്ക് ആവാഹിച്ച് എക്കാലത്തേക്കുമായി ക്ലിക്ക് ചെയ്തുവെയ്ക്കുകയാണ് ഓരോ ഫോട്ടോഗ്രാഫും ചെയ്യുന്നത്, ചിലപ്പോഴൊക്കെ ഓർമകളെ ഫ്രെയിം ചെയ്തു വെയ്ക്കുന്ന ജോലി കൂടിയാണ് ഫോട്ടോകൾ ചെയ്യുന്നത്. ഓർമകളിൽ നിന്നും അത്തരമൊന്നു ചിത്രം കണ്ടെടുത്ത് ആരാധകരുമായി പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ശോഭന.

സംവിധായകൻ ഭരതനും തന്റെ അച്ഛനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. “എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനും അച്ഛനുമൊപ്പം,” എന്നാണ് ചിത്രത്തിന് ശോഭന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘ചിലമ്പി’ന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിത്. ‘ചിലമ്പ്’, ‘ഇത്തിരി പൂവെ ചുവന്നപൂവെ’ തുടങ്ങിയ ഭരതൻ ചിത്രങ്ങളിൽ ശോഭനയായിരുന്നു നായിക.

View this post on Instagram

With favourite director Bharatan sir and achchan

A post shared by Shobana Chandrakumar (@shobana_danseuse) on

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. ഇപ്പോഴും മലയാളസിനിമയിൽ നീണ്ട ഇടവേളകൾക്കു ശേഷം ശോഭന എത്തുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തന്നെ അതിനുദാഹരണം. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒരു ഘടകം. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി. ലോക്ക്‌ഡൗൺ കാലത്തും നൃത്തപരിശീലനവുമായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ നൃത്ത വീഡിയോകളും മറ്റും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Read more: സ്റ്റേജിൽ നൃത്തം ചെയ്യുമ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടാൽ എന്തു ചോദിക്കും? ശോഭനയുടെ മാസ് മറുപടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook