scorecardresearch

സുന്ദരിയായ ഐശ്വര്യയ്ക്കൊപ്പം ഞാൻ; ഒരു ഗാനരംഗത്തിന്റെ ഓർമയുമായി ശോഭന

മണിരത്നം സംവിധാനം ചെയ്ത 'രാവൺ' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുളളതാണ് ഫൊട്ടോ

മണിരത്നം സംവിധാനം ചെയ്ത 'രാവൺ' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുളളതാണ് ഫൊട്ടോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

മലയാളികളുടെ പ്രിയ നായിക ശോഭനയും ബോളിവുഡിന്റെ താരസുന്ദരി ഐശ്വര്യ റായിയും ഒന്നിച്ചുള്ളൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ശോഭന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ചിത്രം പങ്കുവച്ചത്. ചിത്രത്തിൽ ശോഭനയുടെ അമ്മയുമുണ്ട്.

Advertisment

മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുളളതാണ് ഫൊട്ടോ. ''അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പം ഞാന്‍. മണിരത്‌നത്തിന്റെ രാവണ്‍ സിനിമയിലെ പാട്ടിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത്'' എന്ന ക്യാപ്ഷനാണ് ശോഭന ഫൊട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ഗാനരംഗത്തിലെ അതേ കോസ്റ്റ്യൂമിലാണ് ഐശ്വര്യ ഫൊട്ടോയിലുളളത്.

മണിരത്നം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് 'രാവൺ'. ഹിന്ദിയിലും തമിഴിലുമായാണ് ചിത്രം റിലീസ് ചെയ്തത്. തമിഴിൽ വിക്രം, ഐശ്വര്യ റായ്, പൃഥ്വിരാജ് എന്നിവരായിരുന്നു പ്രധാന റോളിലെത്തിയത്. ഹിന്ദിയിൽ വിക്രമിന്റെ റോൾ അഭിഷേക് ബച്ചനാണ് ചെയ്തത്. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർഹിറ്റായിരുന്നു.

Advertisment

സിനിമയിലെ 'കൽവരേ കൽവരേ' എന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് ശോഭനയായിരുന്നു. പൃഥ്വിരാജും ഐശ്വര്യ റായുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. വളരെ മനോഹരമായിരുന്നു ഇതിന്റെ കൊറിയോഗ്രാഫി. അതിനാൽ തന്നെ ഗാനരംഗം ഏറെ പ്രശംസ നേടിയിരുന്നു. ഈ ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്തത് ശോഭനയായിരുന്നുവെന്ന് അധികമാർക്കും തന്നെ അറിയാത്ത കാര്യമാണ്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലാണ് ശോഭന അവസാനമായി വേഷമിട്ടത്. ആറു വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും മലയാളത്തിൽ ചെയ്ത സിനിമയാണിത്. 2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ സിനിമയിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Read Also: ഇതില്‍ എന്നെ കണ്ടെത്താമോ എന്ന് ശോഭന; കുഴങ്ങി ആരാധകര്‍

സിനിമയിൽ സജീവമല്ലെങ്കിലും നൃത്തരംഗത്ത് ശോഭന സജീവമായി തുടരുന്നു. ചെന്നൈയിൽ നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന. ഇടയ്ക്കിടയ്ക്ക് ശോഭന സ്കൂളിന്റെ നൃത്തപരിപാടികൾ ഇന്ത്യയിലും വിദേശത്തും നടക്കാറുണ്ട്.

Aishwarya Rai Bachchan Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: