scorecardresearch
Latest News

ജോർദാനിൽ നിന്ന് പുതുവത്സരാശംസകളുമായി ശോഭന

ആരാധകരെ പുതുവത്സര ആശംസകളറിയിക്കുകയാണ് ശോഭന

Shobana, Actress, New year wish

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവയ്ക്കുന്നത്.യാത്രകളെയും ഏറെ സ്നേഹിക്കുന്ന ശോഭനയുടെ പുതുവത്സരാശംസകൾ നേരുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ജോർദാനിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. താൻ നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും ശോഭന വീഡിയോയിൽ പറയുന്നുണ്ട്. ‘എവർക്കും ആരോഗ്യം നിറഞ്ഞ ഒരു നല്ല വർഷം നേരുന്നെ’ന്നാണ് ശോഭന വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shobana wishes fans happy new year from jordan video

Best of Express