Latest News

കണ്ണനെ കാണാൻ വൃന്ദാവനത്തിലെത്തിയ ശോഭന; വീഡിയോ

ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൃന്ദാവനത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്

Shobhana, Shobhana photos, Shobana latest photos, ശോഭന, ശ്രീകൃഷ്ണജയന്തി, ബങ്കെ ബിഹാരി ക്ഷേത്രം, Bankey Bihari Temple Vrindavan, shobana visits Bankey Bihari Temple Vrindavan

മലയാളികളുടെ എവർഗ്രീൻ നായികയാണ് ശോഭന. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്ന പ്രിയനായികയാണ് ശോഭന. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന തന്റെ സമയം മാറ്റിവയ്ക്കുന്നത്.

ഇപ്പോഴിതാ, ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൃന്ദാവനിൽ നിന്നുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മാസ്ക് അണിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന ശോഭനെയാണ് വീഡിയോയിൽ കാണാനാവുക. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്കായിരുന്നു ശോഭനയുടെ യാത്ര.

ഇന്ത്യയിൽ തന്നെ ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം. ത്രിഭംഗ രീതിയിൽ നിൽക്കുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.

“തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു, ഒരു നിമിഷം മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും തങ്ങളുടെ ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുകയാണ്.

വൻ കെ ബിഹാരി അഥവാ ത്രിഭംഗ രൂപത്തിലുള്ളവൻ- പണക്കാരനോ ദരിദ്രനോ, വിദേശിയോ സ്വദേശിയോ… ബങ്കെ ബിഹാരിയോടുള്ള പ്രണയത്തിൽ എല്ലാവരും ഒന്നാണ്. ചിലരുടെ പ്രതീക്ഷ, ചിലർക്ക് പതിവ്, ചിലർക്ക് മകനെ പോലെ… എനിക്ക് എല്ലാം. ആ പീഠത്തിലിരുന്ന് ഒരുനിമിഷം നീയെന്നെ നോക്കിയോ, അങ്ങനെ ഞാൻ കരുതുന്നു,” ശോഭന കുറിക്കുന്നു.

Read more: നാഗവല്ലിയെ ഓർത്ത് ശോഭന; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana visits bankey bihari temple vrindavan video

Next Story
വിവാഹത്തില്‍ ഞങ്ങള്‍ ഫോളോ ചെയ്യുന്ന ‘റൂള്‍’; ഐശ്വര്യ പറയുന്നുaishwarya rai, aishwarya rai bachchan, Abhishek Bachchan, aishwarya rai age, aishwarya rai family, aishwarya rai family photos, aishwarya rai family home, aishwarya rai mother, aishwarya rai father, aishwarya rai husband, aishwarya rai daughter, aishwarya rai instagram
The moderation of comments is automated and not cleared manually by malayalam.indianexpress.com