വളര്‍ത്തു മൃഗങ്ങളെ സ്വന്തം കുടുംബം പോലെ കരുതുന്നവരാണ് മൃഗസ്നേഹികൾ. ഓമനപ്പേരുകൾ നൽകിയും കുടുംബപേര് ചേർത്ത് പേരിട്ടുമൊക്കെ വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരെ കുറിച്ചുള്ള കഥകൾ നാം കേട്ടിട്ടുണ്ട്. വളർത്തുമൃഗങ്ങളെ വീട്ടുകാരെ എന്ന പോലെ തന്നെ പരിഗണിക്കുന്ന മൃഗസ്നേഹിയാണ് നടി ശോഭനയും. തന്റെ പ്രിയപ്പെട്ട വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ശോഭന തന്റെ ആരാധനകർക്ക് വിജയദശമി ആശംസകൾ നേർന്നത്.

‘വീട്ടിലെ എല്ലാവരുടെയും വിജയദശമി ആശംസകള്‍’ എന്നാണ് താരം കുറിച്ചത്.

‘ഇതെല്ലാം ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ?’, ‘സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കും കടിക്കില്ല വിശ്വസിക്കാം’, ‘ശോഭന ചേച്ചിക്ക് നല്ല ആരോഗ്യം ഉണ്ടെന്ന് മനസ്സിലായി’ തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

‘ഇന്നത്തെ ദിവസത്തിൽ ഇടാൻപറ്റിയ പിക്ച്ചർ തന്നെ. ഒരർത്ഥത്തിൽ ഇവറ്റകളെ പരിപാലിക്കുന്നതാണ് നല്ലത്. മക്കൾ നാളെ സ്വത്തിനുവേണ്ടി വൃദ്ധസദനത്തിലാക്കി, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊന്നും പറയില്ലല്ലോ’ എന്ന കമന്റും കൂട്ടത്തിലുണ്ട്.

എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പ്രിയതാരത്തിന്റെ ആശംസകള്‍ക്ക് മറുപടി പറഞ്ഞു തിരിച്ചു ആശംസ നല്‍കി പോകുന്നവരും കൂട്ടത്തില്‍ ഉണ്ട്.  എന്തായാലും ശോഭന രണ്ടു പക്ഷങ്ങളോടും ഇത് വരെ പ്രതികരിച്ചിട്ടില്ല.

Read Here: നകുലനും ഗംഗയും ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ

ഏറെ നാളായി അഭിനയത്തിൽ നിന്നും മാറി, തന്റെ ഡാൻസ് പ്രോഗ്രാമുകളുടെയും നൃത്ത വിദ്യാലയത്തിന്റെയും തിരക്കുകളിലായിരുന്ന താരം ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ മലയാളസിനിമയിലേക്കുള്ള തിരിച്ചുവരവ്. ശോഭനയും സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനയിക്കുന്നത്. ചെന്നൈയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം നിർമിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

“ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” ചിത്രത്തെ കുറിച്ച് അനൂപ് സത്യൻ പറഞ്ഞു.

2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ സിനിമയിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 2005 ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപി-ശോഭന എന്നിവര്‍ ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്. ‘മണിച്ചിത്രത്താഴ്’, ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷണർ’ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

Read more: ‘യമുനൈ ആട്രിലെ’ കേട്ട് ശോഭന ചിരിച്ചു, എന്നിലെ ആരാധകന്റെ മനസ്സ് നിറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook