ഏറെ നാളുകൾക്കു ശേഷം താരനിബിഡമായ അവാർഡ് നിശയ്ക്കാണ് ഹൈദരാബാദിലെ സൈമ പുരസ്കാര വേദി സാക്ഷിയായത്. പൃഥ്വിരാജ്, നിവിൻ പോളി, പ്രയാഗ മാർട്ടിൻ, പേളി മാളി, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ മലയാളിത്താരങ്ങളെല്ലാം സൈമ വേദിയിലെ മിന്നും സാന്നിധ്യങ്ങളായി.
സൗത്തിന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളും എയ്റ്റീസ് കൂട്ടായ്മയിലെ അംഗങ്ങളുമായ ശോഭന, സുഹാസിനി, ഖുശ്ബു, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ് എന്നിവരും സൈമ വേദിയുടെ ശ്രദ്ധ കവർന്നു.
ഏറെ നാളുകൾക്ക് ശേഷം ഒരു അവാർഡ് വേദിയിൽ ഒത്തുകൂടിയതിന്റെ സന്തോഷം ഏവരിലും പ്രകടമായി കാണാമായിരുന്നു. ഈ പ്രിയകൂട്ടുകാരികളുടെ സൈമ വേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്.
Read more: നിലയുമായി സൈമ അവാർഡ്സ് വേദിയിൽ പേളിയും ശ്രീനിഷും; വീഡിയോ