ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവയ്ക്കുന്നത്.യാത്രകളെയും ഏറെ സ്നേഹിക്കുന്ന ശോഭനയുടെ ഈജിപ്റ്റ് യാത്രയ്ക്കിടയിലുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ ശോഭനയുടെ ലുക്കാണ് ആരാധകരെ ആകർഷിച്ചത്. തൊണ്ണൂറുകളിലെ ശോഭനയെ ചിത്രത്തിൽ കാണാനാകുന്നു എന്നതാണ് ഭൂരിഭാഗം ആരാധകരുടെയും കമന്റുകൾ. സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ.