Latest News

നൃത്തം, കവിത, കുക്കറി; വീട്ടിലെ പുസ്തകങ്ങൾ പരിചയപ്പെടുത്തി ശോഭന

കഥ, കവിത, നോവൽ, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ശോഭന വീഡിയോയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തുന്നുണ്ട്

Shobhana,Shobhana video, Shobhana book collection, Shobhana dance video, Shobana daughter, Shobhana Narayani, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam

നൃത്തവും അഭിനയവും മാത്രമല്ല താൻ ഒരു നല്ല വായനക്കാരികൂടിയാണെന്ന് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ നടി ശോഭന. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശോഭന, താൻ നല്ലൊരു വായക്കാരി കൂടിയാണെന്ന് വെളിപ്പെടുത്തുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ തന്റെ വീട്ടിലെ പുസ്തകങ്ങൾ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ശോഭന.

കഥ, കവിത, നോവൽ, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ശോഭന വീഡിയോയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. നൃത്തം പഠിക്കുന്നവർ വായിക്കേണ്ട ചില പുസ്തകങ്ങളാണ് ശോഭന വീഡിയോയുടെ ആദ്യം പരിചയപ്പെടുത്തുന്നത്. പിന്നീട് ചില നല്ല നോവലുകളും, കവിത പുസ്തകങ്ങളും, പാചക പുസ്തകങ്ങളും, സംഗീത പുസ്തകങ്ങളും ശോഭന പരിചയപ്പെടുത്തുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് ശോഭന. തുടർച്ചയായി ഡാൻസ് വിഡിയോകളും നൃത്തം പരിശീലിപ്പിക്കുന്ന വിഡിയോകളും നൃത്തം പഠിക്കുന്നവർക്ക് ചെറിയ ക്ലാസ്സുകളും ശോഭന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ശോഭനയുടെ നൃത്ത വിഡിയോകൾ എല്ലാം തന്നെ ആരാധകർ ഉടൻ തന്നെ ഏറ്റെടുക്കാറുമുണ്ട്. പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വായനയേയും കൂടെ കൂട്ടിയ ശോഭന വലിയ പ്രചോദനമാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Read Also: ഞാൻ നിന്റെ ഗാഥാ ജാം, എവിടെ പോയാലും കൂടെ കാണും; ഗീതുവിനോട് മഞ്ജു

കുറച്ചു ദിവസം മുൻപ് ശോഭന പങ്കുവെച്ച ഒരു നൃത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ശോഭനയുടെ മകൾ നാരായണിയാണ് ആ നൃത്തം പകർത്തിയത്. വീഡിയോക്ക് താഴെ വീഡിയോ പിടിച്ചത് ‘ഇതുവരെ ഇൻസ്റ്റയിൽ ഇല്ലാത്ത’ നാരായണി ആണെന്ന് ശോഭന കുറിച്ചിരുന്നു. നൃത്തത്തിൽ മുദ്രകൾ എങ്ങനെ ഉപയോഗിക്കണം എന്നതായിരുന്നു വീഡിയോ.

ശോഭനയുടെ ഡാൻസിന് പുറമെ മകളുടെ വിഡിയോഗ്രാഫിക്കും നിരവധിപ്പേരാണ് കയ്യടിച്ചത്. കുട്ടി വിഡിയോഗ്രാഫർ വളരെ കഴിവുള്ളയാളാണ് എന്നാണ് ചിലർ കമന്റ് ചെയ്തത്. കമന്റുകൾക്ക് ശോഭന മറുപടിയും നൽകിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana shows her book collection new instagram video

Next Story
കൊല്ലാതിരുന്നതിനു നന്ദി; സാമന്തയോട് ‘ഫാമിലി മാൻ’ താരംsamantha akkineni, Sharib Hashmi, JK family man, jk family man actor name, the family man 2, the family man season 2, family man 2, the family man season 2 review, the family man 2 review, family man, family man 2 release, family man 2 review, manoj bajpayee, samantha
The moderation of comments is automated and not cleared manually by malayalam.indianexpress.com