ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് <ahref=”https://malayalam.indianexpress.com/about/shobana/”>ശോഭന. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും പ്രധാനമായും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

Read More: വായ്‌ത്താരിക്കനുസരിച്ച് ചുവട് വയ്ക്കാമോ?, ശോഭനയെ വെല്ലുവിളിച്ച് നെടുമുടി വേണു; വീഡിയോ

ഇപ്പോൾ താൻ എങ്ങനെയാണ് സ്ട്രെസ്സ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണ് ശോഭന പങ്കുവയ്ക്കുന്നത്. സ്ട്രെസ് ഒഴിവാക്കാൻ എന്താണ് ചെയ്യാറുള്ളതെന്ന് ഒട്ടേറെ പേർ തന്നോട് ചോദിക്കാറുണ്ടെന്ന് വീഡിയോയിൽ ശോഭന പറയുന്നു. എന്നിട്ട് സ്ട്രെസ് മാറ്റാൻ  താൻ സ്ഥിരമായി സ്വികരീക്കുന്ന മാർഗങ്ങളും പറയുന്നു.


ഡാൻസ് പ്രാക്ടീസ് ചെയ്തും മനോഹരമായി പെയിന്റ് ചെയ്ത തന്റെ വീടിന്റെ അകം നോക്കി നടന്നുമെല്ലാമാണ് സ്ട്രെസ്സ് മാറ്റുന്നതെന്നു പറഞ്ഞുകൊണ്ട് തന്റെ വളർത്തുനായയെയും പരിചയപ്പെടുത്തുന്നുണ്ട് താരം. ഈ കക്ഷി തന്റെ സ്ട്രെസ്സ് മാറ്റിത്തരുന്നുവെന്നും തന്റെ വളർത്തുനായയെക്കുറിച്ച് ശോഭന പറയുന്നു. “ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാർഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്.

Read More: ആഭരണങ്ങള്‍ നിരത്തി ശോഭന; നാഗവല്ലിയുടെ ചിലങ്ക എവിടെയെന്ന് ആരാധകര്‍

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook