ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവയ്ക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ ശോഭന ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
നടനും നർത്തകനുമായ വിനീതിനൊപ്പമുള്ള ചിത്രമാണ് ശോഭന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. “ഞാനും എന്റെ സഹോദരനും, പത്മാസുബ്രഹ്മണ്യത്തിന്റെ ആശംസ പരിപാടിയിൽ നിന്ന്” എന്നാണ് ശോഭന കുറിച്ചിരിക്കുന്നത്. ഇരുവരും നൃത്തം ചെയ്യുന്ന വേഷമണിഞ്ഞാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശോഭനയുടെ ബന്ധു കൂടിയാണ് വിനീത്. രണ്ട് നൃത്ത വിസ്മയങ്ങളെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ.’വാങ്ക്’ എന്ന കാവ്യ പ്രകാശ് ചിത്രത്തിലാണ് വിനീത് അവസാനമായി അഭിനയിച്ചത്. ഡബ്ബിങ്ങ് മേഖലയിലും സജീവമാണ് വിനീത്.