Latest News

ഇഷ്ടതാരത്തിനൊപ്പം സെൽഫിയെടുത്ത് നിവിൻ പോളി; സന്തോഷ നിമിഷം പങ്കിട്ട് ശോഭന

തന്റെ എക്കാലത്തെയും പ്രിയ നായികയെ നേരിൽ കണ്ടപ്പോൾ നിവിനും സന്തോഷം അടക്കാനായില്ല. ഉടൻ തന്നെ ആ മനോഹര നിമിഷം ക്യാമറയിൽ പകർത്തുകയായിരുന്നു

shobana, actress, ie malayalam

വിമാനത്താവളത്തിൽവച്ച് നിവിൻ പോളിയെ കണ്ടുമുട്ടിയ സന്തോഷം പങ്കിടുകയാണ് മലയാളത്തിന്റെ പ്രിയതാരം ശോഭന. ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് അപ്രതീക്ഷിതമായി നിവിനെ ശോഭന കണ്ടത്. തന്റെ എക്കാലത്തെയും പ്രിയ നായികയെ നേരിൽ കണ്ടപ്പോൾ നിവിനും സന്തോഷം അടക്കാനായില്ല. ഉടൻ തന്നെ ആ മനോഹര നിമിഷം ക്യാമറയിൽ പകർത്തുകയായിരുന്നു.

നിവിൻ പോളി പകർത്തിയ ആ സെൽഫിയാണ് ശോഭന പോസ്റ്റ് ചെയ്തത്. ആകസ്മികമായി കണ്ടുമുട്ടിയ ആൾ ആരാണെന്നു മനസിലായോ എന്നാണ് ശോഭന ചോദിച്ചിരിക്കുന്നത്. നിരവധി പേരാണ് ശോഭനയുടെ ഫൊട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Read More: ഡ്രം ഇല്ലെങ്കിലെന്താ, എവിടെയും താളം കണ്ടെത്താമെന്ന് തെളിയിച്ച് ശോഭന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana shares nivin pauly selfie

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com