ഇതെനിക്ക് തെറാപ്പി പോലെയെന്ന് ശോഭന; എന്തൊരു ഗ്രേസെന്ന് ആരാധകർ

കറുപ്പ് സാരിയിൽ അതീവ സുന്ദരിയായ ശോഭനയെയാണ് ചിത്രങ്ങളിൽ കാണാനാവുക

Shobhana, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam

ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ശോഭന.

Read more: വായ്‌ത്താരിക്കനുസരിച്ച് ചുവട് വയ്ക്കാമോ?, ശോഭനയെ വെല്ലുവിളിച്ച് നെടുമുടി വേണു; വീഡിയോ

“ഈ ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്നത് എനിക്ക് തെറാപ്പി പോലെയാണ്,” എന്നാണ് ചിത്രം പങ്കുവച്ച് ശോഭന കുറിക്കുന്നത്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

Read more: നാഗവല്ലിയെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല; ‘മണിച്ചിത്രത്താഴി’നെ ഓർത്ത് ശോഭന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana shares latest photoshoot pic

Next Story
‘അമ്മ’യുടെ ആസ്ഥാനമന്ദിരം കലൂരിൽ; ഉദ്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവ്വഹിക്കുംmammootty, mohanlal, amma new office
The moderation of comments is automated and not cleared manually by malayalam.indianexpress.com