scorecardresearch
Latest News

‘പൊന്നിയില്‍ സെല്‍വന്‍’ ടീമിനു ശോഭനയുടെ സമ്മാനം; വീഡിയോ

വിദ്യാര്‍ത്ഥികളുടെ കൂടെ നൃത്തം ചെയ്താണ് ശോഭന ആശംസകള്‍ അറിയിക്കുന്നത്.

‘പൊന്നിയില്‍ സെല്‍വന്‍’ ടീമിനു ശോഭനയുടെ സമ്മാനം; വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും നർത്തകിയുമാണ് ശോഭന.മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ വിജയ യാത്ര തുടരുമ്പോള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ശോഭന. വിദ്യാര്‍ത്ഥികളുടെ കൂടെ നൃത്തം ചെയ്താണ് ശോഭന ആശംസകള്‍ അറിയിക്കുന്നത്. നൃത്തം ചെയ്യുവാനായി തിരഞ്ഞെടുത്തത് ചിത്രത്തിലെ തന്നെ ‘ചോള ചോള’ എന്ന ഗാനമാണ്.

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒറുപോലെ തിളങ്ങുന്ന നായിക. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുകയാണ് ഈ പ്രിയനായികയെ. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവയ്ക്കുന്നത്.

ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shobana shares her wishes to mani ratnam film ponniyin selvan

Best of Express