Latest News

അദ്ദേഹം പോലീസും ഞാൻ കള്ളിയും; എസ് പി ബിയെ ഓർത്ത് ശോഭന

എസ് പി ബിയെ കുറിച്ചുള്ള ഓർമ പങ്കുവയ്ക്കുകയാണ് ശോഭന

Shobana, Shobana on SPB, SP Balasubrahmanyam, ശോഭന, എസ് പി ബി, എസ് പി ബാലസുബ്രഹ്മണ്യം, Sundari Kannaal oru sethi song, Thalapathi songs, SPB songs

വിഖ്യാതഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമെല്ലാം. എസ് പിബി വിടവാങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. എസ് പി ബിയെ കുറിച്ചുള്ള നടി ശോഭനയുടെ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ആ നഷ്ടവുമായി പൊരുത്തപ്പെടുക പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു പാട്ട് തിരയുമ്പോൾ…. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാൻ കള്ളിയുമായിരുന്നു,” ശോഭന കുറിക്കുന്നു.

‘ദളപതി’ എന്ന ചിത്രത്തിനു വേണ്ടി എസ് പിബിയും എസ് ജാനകിയും ഒന്നിച്ചുപാടിയ ‘സുന്ദരി കണ്ണാൽ ഒരു സേതി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഒരു വീഡിയോയും ശോഭന പങ്കുവച്ചിട്ടുണ്ട്. എസ് പിബിയുടെ ഹിറ്റ് ഗാനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നു കൂടിയാണ് മണിരത്നം ചിത്രത്തിലെ ഈ പാട്ട്. വാലിയെഴുതിയ വരികൾക്ക് സംഗീതം പകർന്നത് ഇളയരാജയാണ്.

നിരവധി വേദികളിൽ പിന്നീട് എസ് പിബി ഈ ഗാനം ആലപിച്ചിട്ടുണ്ട്.

Read more: വാക്കുകളില്ല; വേദിയിൽ വിതുമ്പി ചിത്ര, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shobana remembers sp balasubrahmanyam sundari kannaal oru sethi song

Next Story
Nishbdham and Ka Pae Ranasingam full movie leaked online by Tamilrockers: ഓടിടി റിലീസുകളെയും വിടാതെ തമിഴ്റോക്കേഴ്സ്tamilrockers, Nishbdham, Ka Pae Ranasingam, നിശബ്ദം, കാ പെ രാണാസിങ്കം, tamilrockers 2020, തമിഴ്റോക്കേഴ്സ്, Nishbdham movie leak, tamilrockers website, Nishbdham movie download, Nishbdham full movie online, Nishbdham movie download online, Nishbdham full movie downlond, tamilrockers.com, Nishbdham movie leak, Nishbdham movie download tamilrockers, Nishbdham movie download, Ka Pae Ranasingam movie leak, Ka Pae Ranasingam movie download, Ka Pae Ranasingam full movie online, Ka Pae Ranasingam movie download online, Ka Pae Ranasingam full movie downlond, Ka Pae Ranasingam movie leak, Ka Pae Ranasingam movie download tamilrockers, Ka Pae Ranasingam movie download, Nishbdham Ka Pae Ranasingam full movie online Tamilrockers
The moderation of comments is automated and not cleared manually by malayalam.indianexpress.com
X